കാർഡിഫിൽ ലങ്കയെ മലർത്തിയടിച്ച്​ കിവീസ്​;​ പത്ത്​ വിക്കറ്റ്​ ജയം

കാർഡിഫ്​: ഇന്നലെ പാകിസ്​താനെ വിൻഡീസ്​ തകർത്തെറിഞ്ഞതിന്​​​ സമാനമായി ലോകകപ്പിലെ മൂന്നാം മത്സരത്തിൽ കിവീസിന്​ ടി20 മോഡൽ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം 17 ഓവറിൽ മറികടന്ന കിവികള്‍ 10 വിക്കറ്റിനാണ് വിജയിച്ചത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും കോളിന്‍ മൻറോയും അര്‍ദ്ദസെഞ്ച്വറി കുറിച്ചു. ഗുപ്ടില്‍ 51 പന്തുകളില്‍ നിന്ന്​ 73 റണ്‍സടിച്ചപ്പോള്‍ മൻറോ 47 പന്തുകളില്‍ നിന്നും 58 റണ്‍സ്​ നേടി.

ടോസ്​ നേടി ബൗളിങ്​ തെരഞ്ഞെടുത്ത കിവീസ്​ നായകൻ കെയിൻ വില്യംസൻെറ തീരുമാനം ശരിവെക്കും വിധമായിരുന്നു ലങ്കയുടെ ബാറ്റിങ്​. രണ്ടാം പന്തിൽ തന്നെ ഓപണറായ ലാഹിരു തിരുമണെ ഹ​​​െൻറിയുടെ പന്തിൽ പവലിയനിലേക്ക്​ മടങ്ങി. ശേഷമെത്തിയ കുശാൽ പെരേര ദിമുത്​ കരുണ രത്​നയ്​ക്കൊപ്പം സ്​കോർ അൽപ്പം ഉയർത്താൻ ശ്രമിച്ചു.

എന്നാൽ പെരേരയെയും കുശാൽ മെൻഡിസിനെയും അടുത്തടുത്ത പന്തുകളിൽ മടക്കി ഹ​​​െൻറി തന്നെ ലങ്കക്ക്​ ഉൾക്കിടിലം സമ്മാനിച്ചു. പുറത്താവു​േമ്പാൾ കുശാൽ പെരേരക്ക്​ 29 റൺസുണ്ടായിരുന്നു. പിന്നീട്​ വിക്കറ്റുകളുടെ കുത്തൊഴുക്കായിരുന്നു. കുശാലിന്​ പുറമേ തിസാര പെരേര (27), നായകൻ ദിമുത്​ കരുണ രത്​ന (52) എന്നിവർ മാത്രമാണ്​ ലങ്കൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്​.

Tags:    
News Summary - world cup new zealand vs sri lanka-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT