കൊളംബോ: അയര്‍ലന്‍ഡിനെ 125 റണ്‍സിന് തോല്‍പിച്ച് ഐ.സി.സി വനിത ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ സൂപ്പര്‍ സിക്സ് റൗണ്ടിലത്തെി. ഗ്രൂപ് എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഓപണര്‍ തിരുഷ് കാമിനിയുടെ സെഞ്ച്വറിയുടെ കരുത്തില്‍ (113) രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 250 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 125 റണ്‍സിന് കൂടാരം കയറുകയായിരുന്നു.11 ഫോറും നാലു സിക്സുമടങ്ങിയതായിരുന്നു തിരുഷ് കാമിനിയുടെ ഇന്നിങ്സ്. കാമിനിയും ദീപ്തി ശര്‍മയും (89) ഓപണിങ് കൂട്ടുകെട്ടില്‍ 174 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ എതിരാളികളെ പെട്ടെന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. ഇന്ത്യക്കായി പൂനം യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഫെബ്രുവരി 17ന് സൂപ്പര്‍ സിക്സ് മത്സരങ്ങള്‍ ആരംഭിക്കും. സൂപ്പര്‍ സിക്സിലെ ആദ്യ നാല് ടീമുകള്‍ ലോകകപ്പില്‍ യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.