കോഹ്ലിയുടെ ഹാട്രിക് സെഞ്ച്വറി പാഴായി; ഇന്ത്യക്ക് തോൽവി

പൂണെ: മൂന്നാം ഏകദിനത്തൽ 284 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 43 റൺസിൻറെ തോൽവി. നായകൻ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവിൽ ഇന്ത്യ ജയിക്കുമെന്ന് കരുതിയെങ്കിലും പിന്തുണക്കാൻ ആരുമെത്തിയില്ല. സ്കോർ: വെസ്റ്റ് ഇൻഡീസ്:283/9, ഇന്ത്യ: 240/10. വിൻഡീസിൻറെ ജയത്തോടെ പരമ്പര 1-1ന് സമനിലയിലായി.ഇനിയുള്ള ബാക്കി രണ്ട് മത്സരങ്ങളും ഇതോടെ നിർണായകമായി.

തൻറെ 38 ാം സെഞ്ചുറി നേട്ടമാണ് കോഹ്ലി പുണെയിൽ കുറിച്ചത്. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് തവണ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡും കോഹ്ലി സ്വന്തമാക്കി. രോഹിത് ശർമ്മ (8), ധവാൻ(35), അമ്പാട്ടി റായിഡു(22), റിഷഭ് പന്ത്(24), എം.എസ് ധോണി(7) എന്നിവർക്ക് കോഹ്ലിക്ക് കാര്യമായ പിന്തുണ നൽകാനായില്ല.


നേരത്തേ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് സന്ദർശകർ തരക്കേടില്ലാത്ത സ്കോറുയർത്തിയത്. കഴിഞ്ഞ മൽസരത്തിലെ സെഞ്ചുറി വീരൻ ഷായ് ഹോപ് (95) ഇന്ത്യൻ ബൗളിങ് നിരക്കെതിരെ പിടിച്ചു നിന്നു. സെഞ്ച്വറിക്ക് അഞ്ച് റൺസകലെ ബുമ്ര ഹോപിനെ മടക്കി. അവസാന ഒാവറുകളിൽ മികച്ച പ്രകടനവുമായി ആഷ്ലി നഴ്സ് (40) വിൻഡീസ് സ്കോർ ഉയർത്തി.


ചന്ദർപോൾ ഹേംരാജ് (15), കീറൺ പവൽ (21), മർലോൺ സാമുവൽസ് (9), ഷിമ്രോൺ ഹെറ്റ്മയർ (37), റൂവൻ പവൽ (4), ജേസൺ ഹോൾഡർ (32), ഫാബിയൻ അലൻ (5) എന്നിവരാണ് പുറത്തായത്. ജസ്പ്രീത് ബുമ്ര മൂന്നും കുൽദീപ് യാദവ് രണ്ടും ഖലീൽ അഹമ്മദ്, ഭുവനേശ്വർ കുമാർ, യുസ്‍വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ട്വൻറി20 ടീമിൽ നിന്നും പുറത്തായ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി വിക്കറ്റിനു പിന്നിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തു. രണ്ടു ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമായാണ് മഹി തിളങ്ങിയത്.

തുടർച്ചയായ മൂന്നാം മൽസരത്തിലും ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന്​ മാറ്റങ്ങളുമായാണ്​ ഇന്ത്യ ഇന്നിറങ്ങിയത്​. മുഹമ്മദ്​ ഷമി, ഉമേഷ്​ യാദവ്​, രവീന്ദ്ര ജഡേജ എന്നിവരെയാണ്​ മാറ്റി നിർത്തി​. ജസ്​പ്രീത്​ ബുമ്ര, ഭുവനേശ്വർ കമുാർ, ഖലീൽ അഹമ്മദ്​ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി​. വിൻഡീസ്​ നിരയിൽ ദേവേന്ദ്ര ബിഷുവിന്​ പകരം ഫാബിയൻ അലൻ അരങ്ങേറ്റം കുറിച്ചു.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ എ​ട്ടു​വി​ക്ക​റ്റി​​​​​​​​െൻറ അ​നാ​യാ​സ ജ​യം നേ​ടി​യ ഇ​ന്ത്യ​ക്കെ​തി​രെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സ്​ സ​മ​നി​ല പി​ടി​ച്ചി​രു​ന്നു. പ​ര​മ്പ​ര​യി​ൽ മു​ന്നി​ലെ​ത്താ​ൻ ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും ഇ​ന്ത്യ​ക്ക്​ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച്ച​വെ​ച്ചേ തീ​രൂ. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും സെ​ഞ്ച്വ​റി​യു​മാ​യി​ 10,000 റ​ൺ​സ്​ തി​ക​ച്ച ക്യാ​പ്​​റ്റ​ൻ വി​രാ​ട്​​ കോ​ഹ്​​ലി​യി​ലാ​ണ്​ ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ മു​ഴു​വ​ൻ. വി​ളി​പ്പാ​ട​ക​ലെ​യു​ള്ള ലോ​ക​ക​പ്പി​ന്​ ടീ​മി​നെ ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പാ​യാ​ണ്​ വി​ൻ​ഡീ​സി​െ​ന​തി​രാ​യ പ​ര​മ്പ​ര ഇ​ന്ത്യ കാ​ണു​ന്ന​ത്. 16 മ​ത്സ​ര​ങ്ങ​ൾ മാ​ത്രം മു​ന്നി​ലി​രി​ക്കെ, മ​ധ്യ​നി​ര സു​ഭ​ദ്ര​മാ​ണം. എ​ന്നാ​ൽ, ആ​ദ്യ മ​ത്സ​ര​ത്തി​ൽ മ​ധ്യ​നി​ര​ക്ക്​ ബാ​റ്റി​ങ്​ ല​ഭി​​ച്ചി​ല്ലെ​ങ്കി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ലെ അ​വ​സ​രം മു​ത​ലാ​ക്കാ​ൻ ആ​ർ​ക്കും ക​ഴി​ഞ്ഞി​ല്ല.

Tags:    
News Summary - West Indies vs India- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.