ഏകദിന, ട്വന്‍റി20 ടീം പ്രഖ്യാപനം: നായകസ്ഥാനം ഏറ്റെടുക്കാന്‍ കോഹ് ലി

മുംബൈ: മഹേന്ദ്രജാലയുഗം അവസാനിച്ചതോടെ ഇനി ഇന്ത്യന്‍ ക്രിക്കറ്റ് വീരാട പടനായകന്‍െറ കളരിയിലായിരിക്കും. ഇംഗ്ളണ്ടിനെതിരായ ഏകദിന-ട്വന്‍റി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ടെസ്റ്റ് ടീമിനെ വിജയത്തിന്‍െറ ഉന്നതിയിലത്തെിച്ച വീരാട് കോഹ്ലിയെന്ന പേരല്ലാതെ മറ്റൊന്നും ഉയരാന്‍ സാധ്യതയില്ല. ആരാധകരെ അദ്ഭുതപ്പെടുത്തി മഹേന്ദ്ര സിങ് ധോണി നായകസ്ഥാനം അപ്രതീക്ഷിതമായി ഒഴിഞ്ഞതോടെയാണ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കേണ്ടി വരുന്നത്.

കാപ്റ്റന്‍സി ഒഴിഞ്ഞാലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ധോണിയെ സെലക്ടര്‍മാര്‍ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത. പരിക്ക് മാറിയിട്ടില്ലാത്ത രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ടീമില്‍ ഉണ്ടാവില്ല. രോഹിതിനുപകരം ശിഖര്‍ ധവാനോ ലോകേശ് രാഹുലോ ടീമില്‍ ഇടംപിടിക്കും. ഇംഗ്ളണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ ട്രിപ്ള്‍ സെഞ്ച്വറി നേടി അദ്ദുതം കാട്ടിയ കരുണ്‍ നായര്‍ രഹാനെക്കുപകരം ടീമിലത്തെും.

Tags:    
News Summary - virat kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.