കുടിവെള്ളം ഉപയോഗിച്ച് കാറുകൾ കഴുകി; കോഹ്‍‌ലിക്ക് പിഴ

ന്യൂഡൽഹി: കുടിവെള്ളം ഉപയോഗിച്ച് ആഡംബരക്കാറുകൾ കഴുകിയതിന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‍‌ലിക്ക് പിഴ. പുലർച്ചയാണ് ഫ്ലൈയിങ് സ്ക്വാഡ് ഡ്രൈവറും സഹായിയും ചേർന്ന് കാറുകൾ കുടിവെള്ളം കൊണ്ട് കഴുകുന്നത് കണ്ടെത്തിയത്. ഗുരുഗ്രാം മുൻസിപ്പൽ കോർപറേഷനാണ് പിഴ ഈടാക്കിയത്. 500 രൂപയാണ് പിഴ.

പിഴയുടെ തുക കുറഞ്ഞുപോയെന്ന് ആക്ഷേപമുണ്ട്. രണ്ട് എസ്‌യുവി അടക്കം ആറോ ഏഴോ കാറുകൾ കോഹ്ലിക്ക് സ്വന്തമായിട്ടുണ്ട്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് കാറുകൾ കഴുക്കാൻ വെള്ളം പാഴാക്കിയത്.

Tags:    
News Summary - Virat Kohli fined Rs 500 for washing car with drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.