നോട്ട്​ പിൻവലിക്കൽ: ഇന്ത്യൻ രാഷ്​ട്രീയ ചരിത്രത്തിലെ മികച്ച നീക്കം- വിരാട്​ കോഹ്​ലി

മുംബൈ: 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ പിന്തുണച്ച്​ ഇന്ത്യൻ ടെസ്​റ്റ്​ ക്രിക്കറ്റ്​ ടീം ക്യാപ്​റ്റൻ വിരാട്​ കോലി രംഗത്തെത്തി.

ഇന്ത്യൻ രാഷ്​ട്രീയ ചരിത്രത്തിലെ മികച്ച നിക്കമാണിത്​​. ഇൗ തീരുമാനത്തിൽ ഞാൻ സന്തുഷ്​ടനാണ്​. അവിശ്വസനീയമായ തീരുമാനമാണ്​ പ്രധാനമന്ത്രി കൈ കൊണ്ടിരിക്കുന്നത്.​ വിരാട്​ കോഹ്​ലി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

രാജ്​കോട്ട്​ ടെസ്​റ്റിനു ശേഷം ഞാൻ പഴയ കറൻസികൾ  ഹോട്ടലിൽ ബില്ല്​ കൊടുക്കുന്നതിനായി നൽകിയത്​. എന്നാൽ  അവ വിപണിയിൽ നിന്ന്​ പിൻവലിച്ച കാര്യം  മറന്നിരുന്നു. ഇപ്പോൾ ആരാധകർക്ക്​   പഴയ കറൻസികളിൽ ഒപ്പിട്ട്​ നൽകാറുണ്ടെന്നും​.  കോഹ്​ലി കൂട്ടിച്ചേർത്തു.

 

Tags:    
News Summary - Virat Kohli Backs Demonetisation, Says It Is A Great Move by PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.