ന്യൂഡൽഹി: ശ്രീലങ്കക്കെതിരായ ആദ്യ ട്വന്‍റി20 മത്സരത്തിന് ഇന്ത്യ ഞായറാഴ്ച ഇറങ്ങുമ്പോൾ ലോക ക്രിക്കറ്റിലെ ഒരു റെ ക്കോർഡ് കൂടി ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കുന്നത് കാണാനൊരുങ്ങുകയാണ് ഇന്ത്യൻ ആരാധകർ. ട്വന്‍റി20 ക്രിക് കറ്റിലെ ഒന്നാമത് റൺവേട്ടക്കാരനാകാൻ കോഹ്ലിക്ക് ഒരു റൺ മാത്രം മതി. നിലവിൽ 2633 റൺസോടെ കോഹ്ലിയും രോഹിത് ശർമയുമാണ് കൂടുതൽ റൺസെടുത്തവരുടെ പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിടുന്നത്.
വിശ്രമം അനുവദിച്ചതിനാൽ ട്വന്‍റി20 പരമ്പരയിൽ രോഹിത് ശർമ കളിക്കുന്നില്ല. അതിനാൽ, റെക്കോർഡ് കോഹ്ലിക്ക് വഴിമാറുമെന്ന കാര്യം തീർച്ചയാണ്.
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ മിന്നും പ്രകടനമാണ് കോഹ്ലി കാഴ്ചവെച്ചത്. ആദ്യ ട്വന്‍റി20യിൽ 50 പന്തിൽ 94 റൺസെടുത്ത കോഹ്ലി മൂന്നാം ട്വന്‍റി20യിൽ 29 പന്തിൽ 70 റൺസെടുത്ത് വിൻഡീസിന്‍റെ അന്തകനായി.
ട്വന്‍റി20 അന്താരാഷ്ട്ര റാങ്കിങ്ങിൽ രോഹിത് ശർമ ഒമ്പതാം സ്ഥാനത്തും വിരാട് കോഹ്ലി പത്താം സ്ഥാനത്തുമാണുള്ളത്. ലോകേഷ് രാഹുൽ ആറാം സ്ഥാനത്തുണ്ട്.
ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരമാണ് ഞായറാഴ്ച ഗുവാഹതിയിൽ നടക്കുന്നത്. വൈകീട്ട് ഏഴിനാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.