പ​ര​മ്പ​ര പി​ടി​ച്ചെ​ങ്കി​ലും പ​ട​നാ​യ​ക​ൻ മ​ങ്ങി

ധർമശാല: അങ്ങനെ തുടർച്ചയായ ഏഴാം പരമ്പരയും സ്വന്തമാക്കി ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ പദവി ഇളക്കമില്ലാതെ കാത്തു. അതികായന്മാരായ ആസ്ട്രേലിയക്കെതിരെ യുദ്ധസമാനമായ പരമ്പരയും പിടിച്ചടക്കി ഇന്ത്യ പടയോട്ടം തുടരുകയാണ്. ജദേജയും ലോകേഷ് രാഹുലും ചേതേശ്വർ പുജാരയും അജിൻക്യ രഹാനെയുമൊക്കെ ചേർന്ന് വിജയം ഇന്ത്യൻ കൂടാരത്തിലെത്തിക്കുേമ്പാൾ വഴിയിൽ വീണുപോയ നായകനെക്കുറിച്ച് അധികമാരും ഒാർമിച്ചില്ലെന്ന് തോന്നുന്നു.

 


ആറ് പരമ്പരകളിലും മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നിഴൽപോലും ഇൗ പരമ്പരയിൽ ഇല്ലായിരുന്നു. നായകെൻറ വീഴ്ച മറ്റു കളിക്കാർ പരിഹരിച്ചതിനാൽ അധികം ശ്രദ്ധിക്കപ്പെട്ടിെല്ലന്നു മാത്രം. ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഇംഗ്ലണ്ടുമൊക്കെ ഇന്ത്യയിൽ പരമ്പരക്കു വന്നപോലെ നേരെ വിമാനം കയറിയിങ്ങ് പോരുകയായിരുന്നില്ല ആസ്ട്രേലിയ. ഇന്ത്യൻ സാഹചര്യങ്ങളിൽ എങ്ങനെ കളിക്കണമെന്ന കൃത്യമായ ഹോം വർക്കും ദുൈബയിൽ ആഴ്ചകളോളം നീണ്ട തയാറെടുപ്പുമൊക്കെ നടത്തിയായിരുന്നു അവരുടെ വരവ്. ഒാരോ കളിക്കാരനുമെതിരെ കൃത്യമായ ഗെയിം പ്ലാനുമുണ്ടായിരുന്നു. അതുകൊണ്ടാണ് പരമ്പരയിൽ ഒരുമത്സരത്തിൽ അവർക്ക് ജയിക്കാനുമായത്.

ആസ്ട്രേലിയക്കെതിരെ കളിക്കുേമ്പാൾ 11 കളിക്കാർക്കെതിരെ മാത്രമല്ല, ആസ്ട്രേലിയൻ പത്രങ്ങൾക്കെതിരെക്കൂടി കരുക്കൾ നീക്കണം. കളി ഇന്ത്യയിലാകുേമ്പാൾ ആസ്ട്രേലിയൻ പത്രക്കാരുടെ പേന കൊണ്ടുള്ള ഹുക്ക് ഷോട്ടുകൾക്ക് കരുത്തു കൂടും. പരമ്പരയുടെ തുടക്കംമുതൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കുനേരെ ഒാസീസ് ടീമും മാധ്യമങ്ങളും തൊടുത്തുവിട്ട മനഃശാസ്ത്ര യുദ്ധം വിജയിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു പരമ്പരകളിലും ഇരട്ട സെഞ്ച്വറികൾകൊണ്ട് ബാറ്റിങ്ങ് റെക്കോഡുകൾ സ്വന്തം വരുതിയിലാക്കിയ കോഹ്ലിക്ക് മൂന്ന് ടെസ്റ്റിലെ അഞ്ച് ഇന്നിങ്സുകളിൽനിന്ന് ആകെ നേടാനായത് 46 റൺസായിരുന്നു. ഉയർന്ന സ്കോറാകെട്ട രണ്ടാം ടെസ്റ്റിെൻറ രണ്ടാമിന്നിങ്സിൽ നേടിയ 15 റൺസ്.


കോഹ്ലിയെ ചൊടിപ്പിക്കുക എന്നതായിരുന്നു പരമ്പരക്കു മുമ്പുതന്നെ ഒാസീസ് ടീമിെൻറ ലക്ഷ്യം. ആസ്േട്രലിയൻ മാധ്യമങ്ങളും അതേറ്റുപിടിച്ചതോടെ വാസ്തവത്തിൽ കോഹ്ലി സമ്മർദത്തിലാവുകയായിരുന്നു. കോഹ്ലിക്കായി പലതും കരുതിവെച്ചിട്ടുണ്ടെന്നും മിച്ചൽ സ്റ്റാർക്കിനു മുന്നിൽ കോഹ്ലി വട്ടം കറങ്ങുമെന്നും പരമ്പരക്കുമുമ്പായി ഒാസീസ് നായകൻ സ്റ്റീവൻ സ്മിത്ത് പറഞ്ഞിരുന്നു. ആദ്യ ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ അക്കൗണ്ട് തുറക്കുന്നതിനുമുേമ്പ സ്റ്റാർക്ക്, കോഹ്ലിയെ വീഴ്ത്തുകയും ചെയ്തപ്പോൾ സ്മിത്ത് പറഞ്ഞത് ശരിയാണെന്നും തോന്നി. അതിനുശേഷം പരമാവധി കോഹ്ലിയെ പ്രകോപിപ്പിക്കാനായിരുന്നു ഒാസീസ് ടീമിെൻറ ശ്രമം. പലപ്പോഴും അത് പരിധികൾ ലംഘിക്കുകയും ചെയ്തു. എല്ലാം കോഹ്ലിയിൽ സമ്മർദമേറ്റിയതേയുള്ളൂ. 

കോഹ്ലിയുടെ ബാറ്റിങ്ങും രവിചന്ദ്ര അശ്വിെൻറ സ്പിന്നുമായിരുന്നു ഒാസീസ് ഇന്ത്യൻ മണ്ണിൽ ഭയന്ന രണ്ടു ഘടകങ്ങൾ. ആ ജാഗ്രതയിൽ അശ്വിനെ കരുതലോടെ കളിച്ചപ്പോൾ മനഃശാസ്ത്ര യുദ്ധത്തിൽ കോഹ്ലിയെ കീഴടക്കാനുമായി. കളിക്കളത്തിൽ കോഹ്ലിക്ക് പലപ്പോഴും നിയന്ത്രണം നഷ്ടമായി. അസാമാന്യമായ ക്ഷമയോടെ കളിക്കേണ്ട ടെസ്റ്റ് മത്സരത്തിൽ ഏകദിന ക്രിക്കറ്റിെൻറ ഉദ്വേഗം നിറക്കുന്ന കോഹ്ലിയുടെ അമിതാവേശം തീരുമാനങ്ങളെയും ബാധിച്ചു. ഫീൽഡിങ് വിന്യാസത്തിലും അത് നിഴലിച്ചു. ബാറ്റ്സ്മാന്മാരെ കൂച്ചുവിലങ്ങിടുന്ന ആക്രമണോന്മുഖ ഫീൽഡിങ് പരീക്ഷിച്ചത് മൂന്നാം ടെസ്റ്റിൽ കോഹ്ലിക്ക് പരിക്കേറ്റപ്പോൾ താൽക്കാലിക നായകനായ അജിൻക്യ രഹാനെയായിരുന്നു. ബാറ്റിങ്ങിൽ രഹാനെ കാഴ്ചവെക്കുന്ന ക്ഷമയും സ്ലിപ് ഫീൽഡിങ്ങിലെ റിഫ്ലക്സും കോഹ്ലിയുടെ നായകത്വത്തിന് വെല്ലുവിളിയുയർത്താൻ പോന്നതായിരുന്നു. നാലാം ടെസ്റ്റിൽ ഒാസ്ട്രേലിയയെ വീഴ്ത്തിയ ബൗളിങ്ങും ഫീൽഡിങ് വിന്യാസവും രഹാനെയെ മികച്ച ക്യാപ്റ്റനാവാനുള്ള സാധ്യതയിലേക്ക് നയിക്കുന്നു.


സചിൻ ടെണ്ടുൽകറിനു ശേഷം ഇന്ത്യയുടെ മുതൽക്കൂട്ടായ കോഹ്ലി സചിനിൽനിന്ന് പഠിക്കേണ്ട പ്രധാന പാഠവും ഇൗ പരമ്പരയിൽനിന്ന് കിട്ടിയിരിക്കണം. തെൻറ കരിയറിലുടനീളം ഒരു ബൗളർക്കും തെൻറമേൽ ആധിപത്യം സ്ഥാപിക്കാൻ സചിൻ അവസരം നൽകിയിരുന്നില്ല. ഒന്നോ രണ്ടോ കളികളിൽ കുറഞ്ഞ സ്കോറിന് തന്നെ പുറത്താക്കിയ ബൗളറെ തപസ്സിരുന്ന് പഠിച്ച് കൃത്യമായ ആസൂത്രണത്തോടെ കളിക്കാനിറങ്ങിയതുകൊണ്ടാണ് സചിന് കരിയറിെൻറ അവസാനമത്സരം വരെ േഫാം പുലർത്താൻ കഴിഞ്ഞത്.

കളി കഴിഞ്ഞിട്ടും ഒാസീസ് മാധ്യമങ്ങൾ േകാഹ്ലിയെ വിട്ടിട്ടില്ല. മാന്യതയില്ലാത്തവനും ഇൗഗോ ബാധിച്ചവനുമാണ് കോഹ്ലി എന്നാണ് അവരുടെ വിമർശനം. കളി കഴിഞ്ഞപ്പോൾ മത്സരത്തിൽ സംഭവിച്ച അസാമാന്യമായ പ്രവണതകളുടെ പേരിൽ സ്റ്റീവൻ സ്മിത്ത് ക്ഷമ ചോദിച്ചപ്പോൾ ഒാസീസ് താരങ്ങൾ പഴയപോലെ ഇനിമുതൽ സുഹൃത്തുക്കളായിരിക്കില്ലെന്ന അപക്വമായ പ്രതികരണമാണ് കോഹ്ലി നടത്തിയത്. എതിരാളികൾ തന്ത്രങ്ങൾകൊണ്ടും വാക്കുകൾകൊണ്ടും ഒരുക്കുന്ന കുരുക്കിൽ ചെന്നുചാടുന്നതിൽനിന്ന് ജാഗ്രത പാലിച്ചില്ലെങ്കിൽ കോഹ്ലിയുടെ കരിയറിനെ അത് ബാധിക്കുമെന്ന് മുതിർന്നതാരങ്ങൾ മുന്നറിയിപ്പുനൽകുന്നു. സ്മിത്ത് ക്ഷമാപണം നടത്തിയപോലെ കോഹ്ലിയും ക്ഷമ പറയുന്നതായിരുന്നു മാന്യതയെന്നാണ് ‘ഹെറാൾഡ് സൺ’ എന്ന പത്രം കുറിച്ചത്. 

Tags:    
News Summary - virat kholi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.