ഫസ്​റ്റ്​ ക്ലാസ്​ ​ക്രിക്കറ്റിൽ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ച്​ വി.എ ജഗദീഷ്​

കൽപറ്റ: 14 വർഷക്കാലം കേരള ബാറ്റിങ്ങി​​െൻറ നെടുംതൂണായി നിലനിന്ന വി.എ. ജഗദീഷ്​ ഫസ്​റ്റ് ​ക്ലാസ്​ ക്രിക്കറ്റിൽനി ന്ന്​ വിരമിച്ചു. രഞ്​ജി ട്രോഫി സെമിഫൈനലിൽ കേരളം വിദർഭയോട്​ തോറ്റതിനു പിന്നാലെയാണ്​ വിരമിക്കൽ പ്രഖ്യാപനം.

രഞ്​ജി ട്രോഫി ടീമിലുണ്ടായിരുന്നെങ്കിലും ഗുജറാത്തിനെതിരായ ക്വാർട്ടറും വിദർഭക്കെതിരായ സെമി ഫൈനലും കളിച്ചിരുന്നില്ല. ഗ്രൂപ്​ റൗണ്ടിൽ ഹിമാചൽപ്രദേശിനെതിരായ നിർണായക മത്സരമായിരുന്നു അവസാനമായി കളിച്ചത്​. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ വാസുദേവൻ അരുന്ധതി ജഗദീഷ്​ 2004 നവംബറിലാണ്​ കേരളത്തിനായി ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്​.

72 മത്സരങ്ങളിൽ 33 ശരാശരിയിൽ 3548 റൺസ്​ സ്​കോർ ചെയ്​തു. 199 റൺസാണ്​ ഉയർന്ന സ്​കോർ. എട്ട്​ സെഞ്ച്വറിയും 18 അർധസെഞ്ച്വറിയും ഫസ്​റ്റ്​ ക്ലാസിൽ സ്വന്തമാക്കി. ഇൗ സീസണിൽ ഏഴു മത്സരങ്ങളിൽ 221 റൺസ്​ നേടി. 35ാം വയസ്സിലാണ്​ കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം.

Tags:    
News Summary - V.A Jagdeesh retire from First class cricket-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.