ജൊഹാനസ്ബർഗ്: വിരാട് കോഹ്ലിയും കെയ്ൻ വില്യംസണും, സ്റ്റീവ് സ്മിത്തും ഒയിൻ മ ോർഗനും ഉൾപ്പെടെയുള്ള സമകാലിക സൂപ്പർ താരങ്ങളുടെ വരവ് വിളംബരംചെയ്ത അണ്ടർ 19 ഏ കദിന ലോകകപ്പിെൻറ പുതുപതിപ്പിന് നാളെ ക്രീസ് ഉണരുന്നു. 16 ടീമുകൾ 48 മത്സരങ്ങളിലായി മാറ്റുരക്കുന്ന കൗമാര മേളക്ക് ദക്ഷിണാഫ്രിക്കയാണ് വേദി. നാളെ തുടങ്ങി, ഫെബ്രുവരി ഒമ്പ തിനാണ് ഫൈനൽ. ഒരുപിടി മികച്ച താരങ്ങളുടെ സംഘത്തെ അയച്ച നിലവിലെ ചാമ്പ്യന്മാർകൂടി യായ ഇന്ത്യതന്നെയാണ് ഹോട്ട് ഫേവറിറ്റുകൾ.
ചരിത്രം
1988ൽ യൂത്ത് വേൾഡ് കപ്പ് എന്ന പേരിൽ തുടങ്ങിയ അണ്ടർ 19 ലോകകപ്പിന് ആദ്യം ആതിഥേയത്വം വഹിച്ചത് ദക്ഷിണാഫ്രിക്കയായിരുന്നു. അന്ന് എട്ട് രാജ്യങ്ങളായിരുന്നു പങ്കെടുത്തത്. നീണ്ട 10 വർഷത്തിന് ശേഷം രണ്ടു വർഷം കൂടുേമ്പാൾ ഐ.സി.സി അണിയിച്ചൊരുക്കുന്ന ടൂർണമെൻറായി കൗമാര ലോകകപ്പ് മാറി. 1998 മുതൽ 2018 വരെ നടന്ന 12 ടൂർണമെൻറുകളിൽ നാലുതവണ കപ്പുയർത്തിയ ഇന്ത്യക്കാണ് കൗമാരക്കപ്പിൽ മേൽക്കോയ്മ.
ആസ്ട്രേലിയ മൂന്നു തവണ ജേതാക്കളായപ്പോൾ പാകിസ്താൻ രണ്ടു തവണ വിജയിച്ചു. ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകൾക്ക് ഓരോ തവണ കപ്പുയർത്താനുള്ള ഭാഗ്യമുണ്ടായി. കഴിഞ്ഞ തവണ ന്യൂസിലൻഡിൽ നടന്ന ടൂർണമെൻറിെൻറ കലാശപ്പോരിൽ ആസ്ട്രേലിയയെ എട്ടുവിക്കറ്റിന് തകർത്താണ് പൃഥ്വി ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യ ജേതാക്കളായത്. അന്നത്തെ മാൻ ഓഫ് ദ ടൂർണമെൻറ് ശുഭ്മാൻ ഗിൽ ഇന്ന് ഇന്ത്യൻ ടീമിെൻറ ഭാഗമാണ്.
നവാഗതരായി നൈജീരിയ, ജപ്പാൻ
കഴിഞ്ഞ തവണ ആദ്യ 11 സ്ഥാനങ്ങളിലെത്തിയ ടീമുകൾ ടൂർണമെൻറിന് നേരിട്ട് യോഗ്യത നേടി. 2018ലും 2019ലുമായി നടന്ന യോഗ്യത റൗണ്ട് മത്സരങ്ങളിലൂടെ കാനഡ, സ്കോട്ലൻഡ്, യു.എ.ഇ എന്നീ രാജ്യങ്ങളും നവാഗതരായ നൈജീരിയയും ജപ്പാനും യോഗ്യത നേടി. 16 ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകൾ സൂപ്പർ ലീഗിലേക്ക് യോഗ്യത നേടും. അവസാന സ്ഥാനത്തെത്തുന്ന രണ്ട് പേർ പ്ലേറ്റ് ലീഗിലേക്കെത്തും.
ഇന്ത്യയുടെ ഒരുക്കം ഗംഭീരം
2018ൽ ജേതാക്കളായ ശേഷവും ഇന്ത്യൻ ടീം അടങ്ങിയിരുന്നില്ല. അടങ്ങാത്ത വിജയതൃഷ്ണ പുലർത്തിയ ഇന്ത്യൻ ബോയ്സ് 31 മത്സരത്തിൽ 22ലും വിജയം കണ്ടു. ദക്ഷിണാഫ്രിക്കയിൽ നടന്ന ചതുർരാഷ്ട്ര ടൂർണമെൻറിൽ ജേതാക്കളായ ഇന്ത്യ ഇക്കുറി അഞ്ചാം കിരീടമാണ് ലക്ഷ്യമിടുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. മികച്ച ഫോമിലുള്ള ബംഗ്ലാദേശും ആസ്ട്രേലിയയുമാണ് ഇന്ത്യക്ക് വെല്ലുവിളി ഉയർത്തുന്നത്.
കഴിഞ്ഞ ലോകകപ്പിന് ശേഷം കളിച്ച 30 മത്സരത്തിൽ 18ഉം ജയിച്ച് വരുന്ന ബംഗ്ലാദേശ് കറുത്ത കുതിരകളാകുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്താനും തമ്മിലാണ് ഉദ്ഘാടന മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.