തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ട്വൻറി20 മത്സരം തിരുവനന്തപുരം സ്പോർട്സ് ഹബ്ബില്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷെൻറ പ്രത്യേക ജനറല്‍ ബോഡി തീരുമാനിച്ച ു. ഡിസംബര്‍ എട്ടിന് വെസ്റ്റിന്ഡീസിെൻറ ഇന്ത്യ പര്യടനത്തിലെ ട്വൻറി20 മത്സരങ്ങളിലൊന്നാണ് തിരുവനന്തപുരത്തിന് അനുവദിച്ചത്.
മത്സരത്തിെൻറ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്താനും ജനറല്‍ ബോഡി തീരുമാനിച്ചതായി കെ.സി.എ പ്രസിഡൻറ് സജന് കെ. വര്‍ഗീസ്, സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ എന്നിവര്‍ അറിയിച്ചു. സെപ്റ്റംബര്‍ ആദ്യവാരം കെ.സി.എ തെരഞ്ഞെടുപ്പും ജനറല്‍ ബോഡി യോഗവും നടത്താനും തീരുമാനിച്ചു.
ഡേവ് വാട്ട്മോറിനെ കേരളത്തിെൻറ കോച്ചായി നിലനിര്‍ത്താനും കെ.സി.എ ജനറല്‍ ബോഡി തീരുമാനിച്ചു. മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ വരുന്ന സീസണില്‍ കേരളത്തിനുവേണ്ടി കളിക്കും. ഇതിനായി റോബിന് ഉത്തപ്പയുമായി കെ.സി.എ കരാറുണ്ടാക്കും. അരുണ്‍ കാര്‍ത്തിക്കിെൻറ കരാര്‍ പുതുക്കില്ല. ജലജ് സക്സേനയെ ടീമില്‍ നിലനിര്‍ത്താനും തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.