മുംബൈ: സചിൻ ടെണ്ടുൽകർ എന്ന ഇതിഹാസ താരത്തെ ക്രിക്കറ്റ് ലോകത്തിന് സംഭാവന ചെയ്ത പരിശീലകൻ രാമകാന്ത് അച്രേകർ അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്ന അച്രേകർ മുംബൈയിലെ വസതിൽ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്. സചിൻ ടെണ്ടുൽകറുടെ ബാല്യകാലത്തെ പരിശീലകനും ഉപദേശകനുമെന്ന നിലയിലാണ് അച്രേകർ ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത്.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി സചിൻ വളർന്നതോടെ മുംബൈയിലെ ശിവാജി പാർക്കിൽ കുട്ടികൾക്ക് കളിപറഞ്ഞു നൽകിയ അച്രേകറെയും ലോകം തിരിച്ചറിഞ്ഞു. സചിനു പുറമെ അജിത് അഗാർകർ, ചന്ദ്രകാന്ത് പണ്ഡിറ്റ്, വിനോദ് കാംബ്ലി, പ്രവീൺ ആംറെ, സമീർ ദിഗെ, ബൽവിന്ദർ സിങ് സന്ധു തുടങ്ങിയ താരങ്ങളെയും രാജ്യാന്തര നിലവാരത്തിലേക്കുയർത്തി. ഇൗ സംഭാവനകൾക്കെല്ലാമുള്ള ആദരവായി രാജ്യം 1990ൽ പരിശീലകർക്കുള്ള ബഹുമതിയായ ദ്രോണാചാര്യ സമ്മാനിച്ചു. 2010ൽ പത്മശ്രീയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.