കേരള ക്രിക്കറ്റ് അസോസിയേഷനിലെ സ്ഥാനങ്ങള്‍  ടി.സി. മാത്യു രാജിവെച്ചു; ബി.സി.സി.ഐ ഉപാധ്യക്ഷസ്ഥാനം സംരക്ഷിക്കുക ലക്ഷ്യം

കൊച്ചി: ലോധ കമ്മിറ്റി പിടിമുറുക്കിയതോടെ കേരള ക്രിക്കറ്റ് അസോസിയേഷനിലെ സ്ഥാനങ്ങള്‍ ടി.സി. മാത്യു രാജിവെച്ചു. ഇരട്ടപ്പദവിയില്‍ തട്ടി ബി.സി.സി.ഐ ഉപാധ്യക്ഷ സ്ഥാനം നഷ്ടപ്പെടാതിരിക്കാനാണ് 18 വർഷമായി തുടരുന്ന ഇടുക്കി ജില്ല ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. എട്ട് വര്‍ഷത്തോളം വീതം കെ.സി.എ സെക്രട്ടറിയും ട്രഷററായും രണ്ട് വര്‍ഷം പ്രസിഡൻറായും ടി.സി. മാത്യു പ്രവര്‍ത്തിച്ചു.

സുപ്രീംകോടതി നിര്‍ദേശ പ്രകാരം ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാകുന്നതോടെ ടി.സി. മാത്യുവിന് സംസ്ഥാന, ജില്ല അസോസിയേഷനുകളില്‍ ഭാരവാഹിയാകാന്‍ കഴിയില്ല. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വൈകിയതിനെത്തുടർന്ന് ബി.സി.സി.ഐയില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിന് കെ.സി.എക്ക് തടസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ ടി.സി. മാത്യൂവി​െൻറ രാജിക്ക് കെ.എസി.എ.യുടെ സമ്മർദ്ദവുമേറിയിരുന്നു. കഴിഞ്ഞ 21ന് ചേര്‍ന്ന സംസ്ഥാന ജനറല്‍ ബോഡിയില്‍ ലോധ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന് കെ.എസി.എ പ്രമേയം പാസാക്കി. ഇതിനു ശേഷമാണ് ഫണ്ട് അനുവദിക്കാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. ബി.സി.സി.ഐ വൈസ് പ്രസിഡൻറായി ടി.സി. മാത്യു തുടരും. 

കെ.സി.എയിൽ മാത്യുവിനുള്ള സ്വാധീനം തീരുന്നതായുള്ള സൂചനയാണ് കെ.സി.എ നീക്കങ്ങളിൽ വ്യക്തമാകുന്നത്. മാത്യുവി​െൻറ ഭരണകാലത്ത് ഉയര്‍ന്ന അഴിമതി ആരോപണങ്ങളും രാജി ആവശ്യത്തിന് ആക്കം കൂട്ടിയെന്നാണ് സൂചന. ഡി.സി.എ, കെ.സി.എ ഉള്‍പ്പടെ ഭരണ സമിതികളുടെ തിരഞ്ഞെടുപ്പ് ഈ മാസം തന്നെ നടത്താനാണ് തീരുമാനം.
Tags:    
News Summary - TC Mathew resign KCA administration -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.