അഹ്മദാബാദ്: ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വക സമ്മാനത്തുകയായി ലഭിച്ചത് ഏകദേശം 25 കോടി രൂപ (2,639,423 ഡോളർ) ലഭിച്ചു. ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ ജേതാക്കൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ആകെ 11.25 ദശലക്ഷം ഡോളർ (ഏകദേശം 94 കോടി രൂപ) കളിക്കാർക്കുള്ള സമ്മാനനിധിയായി ഐ.സി.സി പ്രഖ്യാപിച്ചിരുന്നു. റണ്ണേഴ്‌സ് അപ്പായ ന്യൂസിലൻഡിന് ഇതിൽ 13 കോടി രൂപയും സെമിഫൈനലിൽ പുറത്തായ ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനും യഥാക്രമം 9.24, 8.96 കോടിയും ലഭിച്ചു. ഇന്ത്യൻ ടീമിന് ബി.സി.സി.ഐ വക 131 കോടി രൂപ പ്രത്യേക പാരിതോഷികമായും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.