ന്യൂഡൽഹി: വിജയ് ഹസാരെ ടൂർണമെൻറിൽ തമിഴ്നാടും ബറോഡയും സെമിഫൈനലിൽ പ്രവേശിച്ചു. ശക്തരായ ഗുജറാത്തിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് തമിഴ്നാട് സെമിയിലെത്തിപ്പോൾ, കർണാടകയെ ഏഴു വിക്കറ്റിന് തകർത്താണ് ബറോഡയുടെ സെമിപ്രവേശനം.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഗുജറാത്ത് 211 റൺസിന് പുറത്തായപ്പോൾ, തമിഴ്നാട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയംകണ്ടു. തമിഴ്നാടിനായി വിജയ് ശങ്കർ മൂന്നു വിക്കറ്റ് വീഴ്ത്തി. ഗംഗ ശ്രീധർ രാജുവും (85) എം. മുഹമ്മദും (35*) ബാറ്റിങ്ങിലും തിളങ്ങി. റുജുൽ ഭട്ടാണ് (83) ഗുജറാത്തിെൻറ ടോപ് സ്കോറർ. രണ്ടാം മത്സരത്തിൽ കൃണാൽ പാണ്ഡ്യയുടെ ഒാൾറൗണ്ടർ പ്രകടനമാണ് കർണാടകക്കെതിരെ ബറോഡക്ക് വിജയമൊരുക്കിയത്. ടോസ് നേടിയ ബറോഡ, കർണാടകയെ ബാറ്റിങ്ങിനയച്ച് 233 റൺസിന് അവസാനിപ്പിച്ചു. കൃണാൽ പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡക്കായി കേദാർ ദേവ്ദാറും (78) കൃണാൽ പാണ്ഡ്യയും (70) അർധസെഞ്ച്വറി നേടിയതോടെ വിജയം ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.