ഒാക്ലൻഡ്: ന്യൂസിലൻഡിനെതിരായ ഏക ട്വൻറി20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്ക് ജയം. ഇംറാൻ താഹിറിെൻറ കുട്ടിക്രിക്കറ്റിലെ ആദ്യ അഞ്ചുവിക്കറ്റ് പ്രകടനം കണ്ട മത്സരത്തിൽ 78 റൺസിനാണ് പോർട്ടീസ് ന്യൂസിലൻഡിനെ വീണ്ടും കെട്ടുകെട്ടിച്ചത്. ഇതോടെ 14 ട്വൻറി20 അന്താരാഷ്ട്ര മത്സരങ്ങൾ ഇരുവരും പരസ്പരം കളിച്ചപ്പോൾ പത്തെണ്ണത്തിലും കിവികൾക്ക് സമ്പൂർണ പരാജയമായി. ഇംറാൻ താഹിർ തന്നെയാണ് മാൻ ഒാഫ് ദ മാച്ച്.
ജയത്തോടെ പരമ്പരയും ദക്ഷിണാഫ്രിക്ക കൈക്കലാക്കി. ഇൗഡൻ പാർക്കിൽ ടോസ് ലഭിച്ച ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ സന്ദർശകരെ ബാറ്റിങ്ങിനയച്ചത് തിരിച്ചടിയായി. ഡികോക്ക് റൺസെടുക്കാതെ പുറത്തായെങ്കിലും ഹാഷിം അംലയും (43 പന്തിൽ 62) ഫാഫ് ഡുപ്ലസിസും (25 പന്തിൽ 36) വെടിക്കെട്ട് പുറത്തെടുത്തതോടെ ടീം സ്േകാർ 185ലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് താരങ്ങൾക്ക് അടിപതറിയതോെട ന്യൂസിലൻഡ് 107 റൺസിന് തകർന്നടിഞ്ഞു. ടോം ബ്രൂസ് മാത്രമാണ് (33) തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.