സഞ്​ജുവി​െൻറ അർധസെഞ്ച്വറി പാഴായി; തുടർജയം കൈവിട്ട്​ കേരളം

തി​രു​വ​ന​ന്ത​പു​രം: സ​ഞ്ജു സാം​സ​ൺ ഫോ​മി​ലേ​ക്ക്​ ഉ​യ​ർ​ന്നി​ട്ടും നി​ല​വാ​ര​മി​ല്ലാ​ത്ത ബൗ​ളി​ങ്ങി​ല ൂ​ടെ കേ​ര​ളം സ​യ്യി​ദ്​ മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ൻ​റി20​യി​ൽ രാ​ജ​സ്​​ഥാ​നോ​ട്​ പ​രാ​ജ​യ​പ്പെ​ട്ടു. തു​ട ​ർ​ച്ച​യാ​യ നാ​ലാം ജ​യം തേ​ടി കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ്​ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ കേ​ര​ള​ത്തി​നാ​യി ത​ക​ർ​പ്പ​ൻ അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി സ​ഞ്ജു സാം​സ​ൺ മി​ന്നി​യെ​ങ്കി​ലും രാ​ജ​സ്​​ഥാ​​െൻറ വെ​ടി​ക്കെ​ട്ട്​ ബാ​റ്റി​ങ്​​ ​ആ​തി​ഥേ​യ​ർ​ക്ക് ഏ​ഴ്​ വി​ക്ക​റ്റി​​െൻറ​ നാ​ണം​കെ​ട്ട തോ​ൽ​വി സ​മ്മാ​നി​ച്ചു.

സ​ഞ്ജു സാം​സ​ൺ (39 പ​ന്തി​ൽ 53), സ​ച്ചി​ൻ ബേ​ബി (29 പ​ന്തി​ൽ 47) എ​ന്നി​വ​രു​ടെ ക​രു​ത്തി​ൽ ആ​റ്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ കേ​ര​ളം പ​ടു​ത്തു​യ​ർ​ത്തി​യ 164 റ​ൺ​സ്​ 17 ഒാ​വ​റി​ൽ മൂ​ന്ന്​ വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​പ്പെ​ടു​ത്തി രാ​ജ​സ്​​ഥാ​ൻ മ​റി​ക​ട​ന്നു. അ​ഞ്ച്​ മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന്​ വി​ജ​യ​വു​മാ​യി ഗ്രൂ​പ്​ ബി​യി​ൽ നാ​ലാ​മ​തു​ള്ള കേ​ര​ള​ത്തി​​െൻറ ടൂ​ർ​ണ​മ​െൻറി​ലെ ഭാ​വി പ്ര​തീ​ക്ഷ​ക​ളും ഇ​രു​ള​ട​ഞ്ഞു.

രാ​ജേ​ഷ്​ ബി​ഷ്​​നോ​യ് (51 പ​ന്തിൽ 76 ), അ​ർ​ജി​ത്​ ര​മേ​ശ്​ ഗു​പ്​​ത (22 പ​ന്തി​ൽ 44), അ​ങ്കി​ത്​ സ​ത്യ​വീ​ർ ലാം​ബ (35) എ​ന്നി​വ​രാണ്​ രാ​ജ​സ്​​ഥാ​ന്​ അ​നാ​യാ​സ ജ​യമൊരുക്കിയത്​.

Tags:    
News Summary - syed mushtaq ali trophy kerala vs rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.