മുംബൈ: സയ്യിദ് മുഷ്താഖ് അലി േട്രാഫി ട്വൻറി20 കിരീടം കിഴക്കൻ മേഖലക്ക്. അവസാന മത്സരത്തിൽ പശ്ചിമ മേഖലയെ എട്ടു വിക്കറ്റിന് വീഴ്ത്തിയാണ് നാലും ജയിച്ച കിഴക്കൻ മേഖല കിരീടമണിഞ്ഞത്. കിരീടനിർണയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പശ്ചിമ മേഖല അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കിഴക്കൻ മേഖല രണ്ടു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. വിരാട് സിങ്ങിെൻറയും (58) ഇഷാങ്ക് ജഗ്ഗിയുടെയും (56) ബാറ്റിങ്ങാണ് വിജയമൊരുക്കിയത്. ഇന്ത്യൻതാരം മനോജ് തിവാരിയാണ് ടീം നായകൻ. നാലും ജയിച്ച കിഴക്കൻ മേഖല 16 പോയൻറ് നേടിയാണ് കിരീടമണിഞ്ഞത്. ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ മധ്യമേഖല, ദക്ഷിണ മേഖലയെ രണ്ട് വിക്കറ്റിന് തോൽപിച്ചു. ആദ്യം ബാറ്റുചെയ്ത ദക്ഷിണ മേഖല 181 റൺസെടുത്തപ്പോൾ മധ്യമേഖല എട്ടു വിക്കറ്റ് നഷ്ടത്തിൽ വിജയംകണ്ടു. നാലു കളിയിൽ ദക്ഷിണ മേഖലക്ക് ഒരു ജയവും മൂന്ന് തോൽവിയുമാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.