Posted On
date_range Updated On
date_range ഇന്ത്യക്കെതിരായ ഏകദിനം; ഒമ്പത് ലങ്കൻ താരങ്ങളുടെ യാത്ര സർക്കാർ തടഞ്ഞു
ന്യൂഡൽഹി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്കുള്ള ശ്രീലങ്കൻ ടീം പ്രഖ്യാപിച്ചു. െടസ്റ്റ് ടീം നായകൻ ദിനേശ് ചാണ്ഡിമലിനെ ഒഴിവാക്കിയപ്പോൾ ഒാപണർമാരായ കുശാൽ പെരേരയെയും ദനുഷ്ക ഗുണതിലകയെയും ഒാൾറൗണ്ടർ അസേല ഗുണരത്നയെയും തിരിച്ചുവിളിച്ചു. തിസര പെരേരയാണ് നായകൻ. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പര ഡിസംബർ പത്തിന് ധർമശാലയിൽ ആരംഭിക്കും. മൊഹാലിയിലും വിശാഖപട്ടണത്തുമാണ് മറ്റ് രണ്ട് മത്സരങ്ങൾ.
അതേസമയം, ഏകദിന പരമ്പരക്കുള്ള ഒമ്പത് ലങ്കൻ താരങ്ങൾ ഇന്ത്യയിലേക്ക് പറക്കുന്നത് ശ്രീലങ്കൻ സർക്കാർ തടഞ്ഞു. ശ്രീലങ്കയിലെ നിയമമനുസരിച്ച് വിദേശ പര്യടനം നടത്തുന്നതിന് കായിക മന്ത്രാലയത്തിെൻറ അനുമതി വേണം. എന്നാൽ, ഇൗ താരങ്ങൾ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കായിക മന്ത്രി ദയാസിരി ജയശേഖര ടീമംഗങ്ങളുടെ യാത്ര തടഞ്ഞത്. തിങ്കളാഴ്ച രാത്രി ടീമംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവരെ പിൻവലിക്കാനുള്ള മന്ത്രിയുടെ നിർദേശം എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.