ശ്രീശാന്തിന്​ മറ്റ്​ രാജ്യങ്ങൾക്കായി കളിക്കാനാവില്ലെന്ന്​ ബി.സി.സി.​െഎ

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം ശ്രീശാന്തിന്​ മറ്റ്​ രാജ്യങ്ങൾക്കായി കളിക്കാനാവില്ലെന്ന്​ ബി.സി.സി.​െഎ. മാതൃരാജ്യം വിലക്കിയ താരത്തിന്​ മറ്റ്​ രാജ്യങ്ങൾക്കായി കളിക്കാനാവില്ല. ​െഎ.സി.സി ചട്ടങ്ങളിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബി.സി.സി.​െഎ ആക്​ടിങ്​ പ്രസിഡൻറ്​ സി.കെ. ഖന്ന വ്യക്​തമാക്കി..

2013 ​െഎ.പി.എൽ ആറാം സീസണിനിടെ രാജസ്ഥാൻ റോയൽസ്​ താരമായിരുന്ന ശ്രീശാന്ത്​ ഒത്തുകളി നടത്തിയെന്ന്​ ബി.സി.സി.​െഎ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. തുടർന്ന്​ താരത്തിന്​ അജീവനാന്ത വിലക്ക്​ ഏർപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ ശ്രീശാന്ത്​ നൽകിയ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ച്​ അംഗീകരിച്ചു. എന്നാൽ ബി.സി.സി.​െഎയുടെ അപ്പീലിൻമേൽ ​​ വിധി ഡിവിഷൻ ബെഞ്ച്​ റദ്ദാക്കി.

Tags:    
News Summary - Sreesanth cannot play for any other country: BCCI-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT