Posted On
date_range Updated On
date_range ദേവ്ധർ ട്രോഫി: ഇന്ത്യ-ബിക്ക് ജയം
വിശാഖപട്ടണം: കാലങ്ങൾക്കുശേഷം ഫോം കണ്ടെത്തിയ ശിഖർ ധവാൻ സെഞ്ച്വറി നേടിയപ്പോൾ (128) ദേവ്ധർ ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ^എക്കെതിരെ ഇന്ത്യ^ബിക്ക് 27 റൺസിെൻറ ജയം. ഹർഭജൻ സിങ്ങിെൻറ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ^എ ടോസ് നേടി ഇന്ത്യ-ബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ധവാെൻറ സെഞ്ച്വറിക്കുപുറമെ ക്യാപ്റ്റൻ പാർഥിവ് പേട്ടൽ (50), ഇഷങ്ക് ജഗ്ഗി (53) എന്നിവർ അർധസെഞ്ച്വറിയും നേടിയപ്പോൾ നിശ്ചിത ഒാവറിൽ ഇന്ത്യ^ബി 327 റൺസെടുത്തു.
ഇന്ത്യ-എക്കായി സിദ്ധാർഥ് കൗൽ അഞ്ചുവിക്കറ്റ് വീഴ്ത്തി. 10 ഒാവറിൽ 72 റൺസ് വിട്ടുനൽകിയ ഹർഭജൻ സിങ്ങിന് വിക്കറ്റൊന്നും ലഭിച്ചില്ല. മറുപടി ബാറിങ്ങിനിറങ്ങിയ ഇന്ത്യ-എ തിരിച്ചടിെച്ചങ്കിലും 48.2 ഒാവറിൽ 304 റൺസിന് പുറത്തായി. അമ്പാട്ടി റായിഡുവും (92) ദീപക് ഹൂഡയും (46) തിളങ്ങി. ഇന്ത്യ^ബിക്കായി ധവാൽ കുൽക്കർണി മൂന്നും കുൽവന്ത് കെജ്റോലിയ, അക്സർ പേട്ടൽ എന്നിവർ രണ്ടുവീതം വിക്കറ്റും വീഴ്ത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.