താടി നരച്ചിട്ടും പുരികം കറുത്തിരിക്കുന്നല്ലൊ; കാംബ്ലിയെ ട്രോളി സചിൻ

ന്യൂഡൽഹി: ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കറും വിനോദ്​ കാംബ്ലിയുമായുള്ള സൗഹൃദബന്ധം ക്രിക്കറ്റ്​ പ്രേമ ികൾക്കറിയാം. ഒരേ കോച്ചി​​െൻറ കീഴിൽ കളിച്ചു വളർന്ന കളിക്കൂട്ടുകാരായ ഇരുവരും ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലും ഒന് നിച്ചു. സചി​​െൻറ ജന്മദിനത്തിന് പാട്ട്​ പാടിക്കൊണ്ട്​​ ആശംസ നേർന്ന വിനോദ്​കാംബ്ലിയുടെ പുതിയ ലുക്കിനെ ട്രോ ളിക്കൊണ്ട്​ സചിനിട്ട ട്വീറ്റ്​ ആരാധകർ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.

‘‘ആശംസക്ക്​ നന്ദി. പാട്ട്​ ഗംഭീരമായിരിക്കുന്നു. എന്നാൽ നിങ്ങളുടെ താടി നരച്ചിട്ടും പുരികം ഇപ്പോഴും കറുത്തുതന്നെ ഇരിക്കുന്നതിൽ അത്​ഭുതം തോന്നുന്നു’’ എന്നായിരുന്നു ഒറ്റക്കണ്ണിറുക്കിക്കൊണ്ടുള്ള ഇമോജി സഹിതം സചി​​െൻറ ട്വീറ്റ്​. ഇതിന്​ കമൻറുകളുമായി നിരവധി പേരാണ്​ എത്തിയത്​. ഈ ഡിജിറ്റൽ യുഗത്തിൽ എന്തും സംഭവിക്കും എന്നായിരുന്നു ഒരു ആരാധക​​െൻറ കമൻറ്​.

പഴയ ഒരു ബോളിവുഡ്​ ചിത്രത്തിലെ സൗഹൃദത്തെ കുറിച്ചുള്ള ഗാനം ആലപിച്ചുകൊണ്ടാണ്​ കാംബ്ലി സചിന്​ ജന്മദിനാശംസകൾ നേർന്നത്​. കാംബ്ലിയുടെ പാട്ടിനെ പുകഴ്​ത്തിക്കൊണ്ടും നിരവധി പേർ കമൻറ്​ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - Sachin Tendulkar Trolls Vinod Kambli On New Look -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.