20 ലക്ഷം ഡോളർ റോയൽറ്റി നൽകിയില്ല; ബാറ്റ്​ കമ്പനിക്കെതിരെ സചിൻ

മുംബൈ: ആസ്​ട്രേലിയൻ ബാറ്റ്​ നിർമാതാക്കൾക്കെതിരെ കേസുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം സചിൻ തെൻഡുൽക്കർ. റോ യൽറ്റിയായി 20 ലക്ഷം ഡോളർ കമ്പനി നൽകിയി​ല്ലെന്ന്​ കാണിച്ചാണ്​ സചിൻ ആസ്​ട്രേലിയൻ ഫെഡറൽ കോടതിയിൽ കേസ്​ നൽകിയത് ​. സിഡ്​നി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്​പാർട്ടൻ സ്​പോർട്​സ്​ ഇൻറർനാഷണലിനെതിരെയാണ്​ സചിൻ രംഗത്തെത്തിയിട്ടുള്ളത്​.

2016ൽ സചിനും സ്​പാർട്ടൻ സ്​പോർട്​സ്​ ഇൻറർനാഷണലും തമ്മിൽ കരാർ ഒപ്പിട്ടിരുന്നു. സചിൻെറ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നതിന്​ പ്രതിവർഷം 10 ലക്ഷം ഡോളർ റോയൽറ്റി ഇനത്തിൽ ​ നൽകാമെന്ന്​ കാണിച്ചായിരുന്നു കരാർ. സ്​പോർട്​സ്​ ഉപകരണങ്ങളും വസ്​ത്രങ്ങളുമായിരുന്നു കമ്പനി നിർമിച്ചിരുന്നത്​.

കരാറിൽ ഏർപ്പെട്ടതിന്​ പിന്നാലെ കമ്പനിയുടെ പ്രചാരണ പരിപാടികളിൽ സചിൻ പ​ങ്കെടുക്കുകയും ചെയ്​തിരുന്നു. എന്നാൽ, കരാർ പ്രകാരം നൽകേണ്ടിയിരുന്ന തുക നൽകുന്നതിൽ കമ്പനി വീഴ്​ച വരുത്തുകയായിരുന്നു. റോയൽറ്റി നൽകണമെന്ന്​ കാണിച്ച്​ സചിൻ കമ്പനിക്ക്​ കത്തയച്ചുവെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേ തുടർന്നാണ്​ താരം കമ്പനിക്കെതിരെ കേസ്​ നൽകിയത്​.

Tags:    
News Summary - Sachin Tendulkar sues Australian cricket bat maker-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT