ടെസ്റ്റ് സ്പെഷലിസ്റ്റായ ഉപനായകൻ അജിൻക്യ രഹാനെയെ പുറത്തിരുത്തി രോഹിത് ശർമക്ക് ഇടംനൽകിയ വിരാട് കോഹ്ലിയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനം. ഏകദിനത്തിലെ രോഹിതിെൻറ ഫോമിനെ വിശ്വസിച്ചാണ് നായകെൻറ നടപടിയെങ്കിലും ടെസ്റ്റിൽ, അതും വിദേശപിച്ചിലെ ഇൗ നീക്കം മണ്ടത്തരമായെന്ന് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ്ഡുെപ്ലസിസ് തന്നെ വ്യക്തമാക്കി. നാലു വർഷം മുമ്പ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തിയപ്പോൾ ഇന്ത്യൻ നിരയിലെ മൂന്നാമത്തെ റൺവേട്ടക്കാരനായിരുന്നു അജിൻക്യ രഹാനെ (209 റൺസ്). വാർത്തസമ്മേളനത്തിൽ ഇതുസംബന്ധിച്ച് ചോദ്യം ഉയർന്നപ്പോൾ ശ്രീലങ്കക്കെതിരായ ടെസ്റ്റിൽ രോഹിത് നന്നായി ബാറ്റ് ചെയ്തുവെന്നായിരുന്നു കോഹ്ലിയുടെ മറുപടി. ധവാൻ, ബുംറ എന്നിവരുടെ ഇടവും വിമർശിക്കപ്പെട്ടു.
അവഗണിച്ചവർ പരിശീലനത്തിന് ഒന്നാം ടെസ്റ്റിൽ പുറത്തിരുന്ന േലാകേഷ് രാഹുഷൽ, അജിൻക്യ രഹാനെ, ഇശാന്ത് ശർമ എന്നിവർ ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങി. രാഹുലും രഹാനെയും മണിക്കൂറുകൾ നീണ്ട ബാറ്റിങ് പരിശീലനം നടത്തി. പേസ് ബൗളർമാരെയാണ് ഇരുവരും നേരിട്ടത്. രണ്ടാം ടെസ്റ്റിലെ മാറ്റം സംബന്ധിച്ച സൂചനയാണിതെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ ധാവാനും രോഹിതിനും പകരം ഇരുവരും എത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.