കോഹ്​ലിയേക്കാൾ കേമൻ രോഹിതെന്ന്​ മുൻ ചീഫ്​ സെലക്​ടർ സന്ദീപ്​ പാട്ടീൽ

ന്യൂഡൽഹി: കുറഞ്ഞ ഒാവർ ക്രിക്കറ്റിൽ വിരാട്​ കോഹ്​ലിയേക്കാൾ കേമൻ രോഹിത് ശർമയെന്ന്​ മുൻ ചീഫ്​ സെലക്​ടർ സന്ദീപ്​ പാട്ടീൽ. ഒരു ചാനലിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ ബാറ്റിങ്ങിൽ രോഹിത്​ കോഹ്​ലിയേക്കാൾ ഒരുപാട്​ മുന്നിലാണെന്ന്​ പാട്ടീൽ പറഞ്ഞത്​.

‘ഞാൻ പറയുന്നത്​ വിരാട്​ കോഹ്​ലിയുടെ ആരാധകർക്ക്​​ ഇഷ്​ടമായെന്ന്​ വരില്ല. രോഹിത്​ ശർമയാണ്​ ഇപ്പോൾ മികച്ച ബാറ്റ്​സ്​മാൻ. കോഹ്​ലിയും മികച്ച താരം തന്നെ അതിൽ യാതൊരു സംശയവുമില്ല. പക്ഷെ ടെസ്​റ്റിലാണെന്ന്​ മാത്രം. കുറഞ്ഞ ഒാവർ മൽസരങ്ങളിൽ രോഹിതാണ്​ കേമൻ’ പാട്ടീൽ വ്യക്​തമാക്കി.

ലങ്കക്കെതിരായ ഏകദിന മൽസരങ്ങളിലും ട്വൻറി ട്വൻറിയിലും മികച്ച പ്രകടനം പുറത്തെടുത്ത രോഹിത്​ നിരവധി റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. വിരാട്​ കോഹ്​ലിയുടെ അഭാവത്തിൽ നായകസ്​ഥാനവും രോഹിതിനായിരുന്നു. ഏകദിനത്തിലെ മൂന്നാം ഇരട്ട ശതകം തികച്ച ആദ്യ താരമെന്ന അപൂർവ്വ നേട്ടവും ട്വൻറി ട്വൻറിയിൽ  35 പന്തിൽ സെഞ്ച്വറി അടിച്ച വെടിക്കെട്ട്​ പ്രകടനവും ഉദ്ധരിച്ചാണ്​ പാട്ടീലി​​െൻറ പ്രസ്​താവന.

ഏകദിനത്തിൽ 2015 ന്​ ശേഷം കോഹ്​ലിയും രോഹിതും നേടിയത്​ 11 സെഞ്ച്വറികളാണ്​. എന്നാൽ കോഹ്​ലി 56 മാച്ചുകളിൽ നിന്നും രോഹിത്​ 48 മാച്ചുകളിൽ നിന്നുമാണ്​ 11 സെഞ്ച്വറികൾ തികച്ചതെന്നത്​ മുൻതൂക്കം നൽകുന്നത്​ ഒാപണറായ രോഹിതിനാണ്​. എന്നാൽ ആകെ റൺസിൽ കോഹ്​ലി 2822 മുന്നിട്ട്​ നിൽകുന്നു. രോഹിതിന്​ 2672 റൺസേ എടുക്കാൻ കഴിഞ്ഞുള്ളൂ. 

ഇൗ കാരണങ്ങൾ പരിഗണിച്ചാൽ ഇരുവരെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന്​ പറയുന്നവരുണ്ട്​. ഇരുവരും തുല്ല്യ ശക്​രാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.


 

Tags:    
News Summary - Rohit Sharma is a Better Batsman Than Virat Kohli - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.