രഞ്​ജി: പഞ്ചാബിനെതിരെ കേരളത്തിന്​ ബാറ്റിങ്​ തകർച്ച

മൊഹാലി: ​രഞ്​ജി ട്രോഫി എലീറ്റ്​ ഗ്രൂപ്​ ‘ബി’ മത്സരത്തിൽ പഞ്ചാബിനെതിരെ കേരളത്തിന്​ ആദ്യ ദിനം ബാറ്റിങ്​ തകർ ച്ച. ആദ്യ ഇന്നിങ്​സിൽ 121 റൺസിന്​ കേരളത്തി​​​െൻറ എല്ലാവരും പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്​ ര ണ്ടു വിക്കറ്റ്​ മാത്രം നഷ്​ടപ്പെടുത്തി 135 റൺസ്​ എടുത്തിട്ടുണ്ട്​.

രാഹുലും അരുൺ കാർത്തിക്കും മോശമല്ലാത്ത തുടക്കം നൽകിയിട്ടും അതിവേഗം വിക്കറ്റ്​ കളഞ്ഞുകുളിച്ചാണ്​ കേരളം വൻ വീഴ്​ചയിലക്ക്​ കൂപ്പുകുത്തിയത്​. സചിൻ ബേബി, മുഹമ്മദ്​ അസ്​ഹറുദ്ദീൻ എന്നിവർ രണ്ടക്കം കാണാതെ പുറത്തായപ്പോൾ സൂപ്പർ താരം ജലജ്​ സക്​സേന 11 റൺസെടുത്ത്​ പുറത്തായി. 35 റൺസുമായി ഒരറ്റത്ത്​ പൊരുതിനിന്ന വിഷ്​ണു വിനോദാണ്​ കേരളത്തി​​​െൻറ സ്​കോർ മൂന്നക്കം കടത്തിയത്​.

ഇന്ത്യൻ താരം സിദ്ധാർഥ്​ കൗളും മുംബൈ ഇന്ത്യൻസി​​​െൻറ മായങ്ക്​ മർകാൻഡെയും ചേർന്നാണ്​ കേരള ബാറ്റിങ്ങിനെ പിച്ചിച്ചീന്തിയത്​. സിദ്ധാർഥ്​ കൗൾ ആറു വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനുവേണ്ടി ഒാപണർമാരായ ജീവൻജോത്​ സിങ്ങും ശുഭ്​മൻ ഗില്ലും മികച്ച തുടക്കം നൽകി. യുവരാജ്​ സിങ്​ ഉൾപ്പെടെ കരുത്തർ ഇനിയും ഇറങ്ങാനുള്ള ടീമിനെതിരെ ജയിക്കാൻ കേരളത്തിന്​ അത്ഭുതങ്ങൾ ​കാണിക്കേണ്ടിവരും.


Tags:    
News Summary - ranji trophy- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.