രഞ്ജി ക്രിക്കറ്റിന് ഇന്ന് തുടക്കം; കേരളം ജമ്മുവിനെതിരെ

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് 83ാം സീസണിന് വ്യാഴാഴ്ച തുടക്കം. ഹോം-എവേ പോരാട്ടം ഒഴിവാക്കി മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയാണ് 2016-17 സീസണിന് തുടക്കംകുറിക്കുന്നത്. ഗ്രൂപ് ‘എ’, ‘ബി’ എന്നിവയില്‍ ഒമ്പതുവീതം ടീമുകളും ‘സി’യില്‍ പത്ത് ടീമുകളും മത്സരിക്കും. രഞ്ജിയില്‍ ഛത്തിസ്ഗഢിന്‍െറ അരങ്ങേറ്റത്തിനും ഇക്കുറി സാക്ഷിയാവും. ഡേനൈറ്റ് ടെസ്റ്റ് നടപ്പാക്കുന്നതിന് മുന്നോടിയായി രഞ്ജിയില്‍ പിങ്ക് പന്ത് പരീക്ഷിക്കാനും ബി.സി.സി.ഐ അനുമതിയുണ്ട്.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഗ്രൂപ് ‘എ’യില്‍ തമിഴ്നാടിനെ നേരിടും. ഗ്രൂപ് ‘സി’യില്‍ വാനോളം പ്രതീക്ഷകളുമായാണ് കേരളം ഇറങ്ങുന്നത്്. ആദ്യ മത്സരത്തില്‍ കേരളം ജമ്മു കശ്മീരിനെ നേരിടും. പശ്ചിമ ബംഗാള്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കാന്‍ ലക്ഷ്യമിടുന്ന രോഹന്‍ പ്രേമിന്‍െറ സംഘം മുംബൈയുടെ പരിചയസമ്പന്ന താരങ്ങളായ ഇഖ്ബാല്‍ അബ്ദുല്ല, ഭവിന്‍ തക്കര്‍, ജലജ് സക്സേന എന്നിവരുമായാണ് ഇറങ്ങുന്നത്.
ഗ്രൂപ് ‘സി’: ഹൈദരാബാദ്, ഹരിയാന, കേരളം, ഹിമാചല്‍ പ്രദേശ്, ത്രിപുര, സര്‍വിസസ്, ഗോവ, ജമ്മു കശ്മീര്‍, ആന്ധ്ര, ഛത്തിസ്ഗഢ്.

കേരള ടീം: രോഹന്‍ പ്രേം (ക്യാപ്റ്റന്‍), സചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), നിഖിലേഷ് സുരേന്ദ്രന്‍, സന്ദീപ് എസ്. വാര്യര്‍, വി.എ. ജഗദീഷ്, ബേസില്‍ തമ്പി, ഭവിന്‍ തക്കര്‍, മനു കൃഷ്ണന്‍, ജലജ് സക്സേന, റോബര്‍ട്ട്  ഫെര്‍ണാണ്ടസ്, സഞ്ജു വിശ്വനാഥ്, എം.ഡി. നിധീഷ്, കെ. മോനിഷ്, വിനോദ്കുമാര്‍, ഇഖ്ബാല്‍ അബ്ദുല്ല.

കേരളത്തിന്‍െറ ഗ്രൂപ് മത്സരങ്ങള്‍
ഹിമാചല്‍ പ്രദേശ് (ഒക്ടോബര്‍ 13, വേദി ഈഡന്‍ ഗാര്‍ഡന്‍സ്, കൊല്‍ക്കത്ത), ഹൈദരാബാദ് (20, ഭുവനേശ്വര്‍), ഛത്തിസ്ഗഢ് (27, റാഞ്ചി ), ഹരിയാന (നവംബര്‍ 5, ജയ്പുര്‍), ഗോവ (13, മുംബൈ), ആന്ധ്രപ്രദേശ് ( 21 ഗുവാഹതി), ത്രിപുര ( 29, കട്ടക്ക്), സര്‍വിസസ് (ഡിസംബര്‍ 7, ഡല്‍ഹി).

Tags:    
News Summary - Ranji Trophy cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT