രഞ്ജി ക്രിക്കറ്റ് നിഷ്പക്ഷ വേദി പരീക്ഷണം പൂര്‍ണ പരാജയം –സീനിയര്‍ താരങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ സീസണ്‍ രഞ്ജി ക്രിക്കറ്റിലെ ബി.സി.സി.ഐ പരീക്ഷണമായ ന്യൂട്രല്‍ വേദിക്കെതിരെ താരങ്ങള്‍. ആദ്യമായി നടത്തിയ പരീക്ഷണം സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും കളിയുടെ ആവേശം പൂര്‍ണമായി കളഞ്ഞുവെന്നും രഞ്ജിയില്‍ കളിച്ച സീനിയര്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടു. വേദിയാവുന്ന അസോസിയേഷനുകള്‍ ഏറ്റവും മോശം സംഘാടനമായിരുന്നു ഒരുക്കിയതെന്നും കളിക്കാര്‍ പറഞ്ഞു. ‘‘ആശയം നല്ലതായിരുന്നു. 

പക്ഷേ, നടപ്പാക്കിയപ്പോള്‍ മൂന്നാം ക്ളാസിനു താഴെയായി. ആതിഥേയരായ അസോസിയേഷനുകള്‍ തങ്ങളുടേതല്ലാത്ത ടീമുകള്‍ക്ക് മികച്ച സൗകര്യമൊരുക്കാന്‍ തീരെ താല്‍പര്യം കാണിച്ചില്ല. പരിശീലനം മുതല്‍ മത്സരം, ഭക്ഷണം, താമസം തുടങ്ങിയവക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവാമായിരുന്നു’’ -രഞ്ജിയിലെ വെറ്ററര്‍ താരം രജത് ഭാട്ടിയ പരാതിപ്പെട്ടു. 

ഹോം ടീമിന് അനുകൂലമായി പിച്ച് നിര്‍മാണം നടത്തുന്നതും രണ്ടു ദിവസംകൊണ്ട് കളി കഴിയുന്ന സാഹചര്യവും ഒഴിവാക്കാനായിരുന്നു ഇക്കഴിഞ്ഞ സീസണില്‍ നിഷ്പക്ഷ വേദി പരീക്ഷണം നടത്തിയത്. എന്നാല്‍, ഇത് ഫലപ്രദമായില്ളെന്ന് രാജസ്ഥാനുവേണ്ടി കളിച്ച താരം പറഞ്ഞു. മത്സരക്രമവും തുടര്‍ച്ചയായ യാത്രകളും വിനയായെന്നാണ് ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേലിന്‍െറ പരാതി. രണ്ട് വിദൂര സ്ഥലങ്ങളിലെ മത്സരങ്ങള്‍ക്കിടയില്‍ മൂന്നു ദിവസം വരെ ഇടവേളയേ ലഭിച്ചുള്ളൂ. ഇത് യാത്രയെയും പരിശീലനത്തെയും ബാധിച്ചു -ചാമ്പ്യന്മാരായ ഗുജറാത്തിനായി കളിച്ച അക്ഷര്‍ പറഞ്ഞു.
 
Tags:    
News Summary - ranji cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.