രഞ്ജി ട്രോഫി ഫൈനല്‍; അവസാന ദിവസത്തെ ആവേശത്തിലേക്ക്

ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനല്‍ പോരാട്ടം ക്ളാസിക് ഫിനിഷിങ്ങിലേക്ക്. വിധി അറിയാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഗുജറാത്തിന് ഇനി ജയിക്കാന്‍ വേണ്ടത് 265 റണ്‍സ്. രണ്ടാം ഇന്നിങ്സില്‍ മികച്ച തിരിച്ചുവരവ് കാഴ്ചവെച്ച മുംബൈ 411 റണ്‍സിന് പുറത്തായപ്പോള്‍ 312 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്ത് വിക്കറ്റ് നഷ്ടപ്പെടാതെ 47 റണ്‍സ് എടുത്തിട്ടുണ്ട്. എട്ടു റണ്‍സുമായി സമിത്ത് ഗോഹലും 34 റണ്‍സുമായി പ്രിയങ്ക് പാഞ്ചലുമാണ് ക്രീസില്‍.

നേരത്തെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സുമായി നാലാം ദിനം കളിയാരംഭിച്ച മുംബൈക്ക് സൂര്യകുമാര്‍ യാദവിന്‍െറ (49) വിക്കറ്റ് നാലു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നഷ്ടമായി. എന്നാല്‍, ക്യാപ്റ്റന്‍ ആദിത്യ താരെ അഭിഷേക് നായരെ കൂട്ടുപിടിച്ച് ലീഡ് ഉയര്‍ത്തി. താരെ 69 റണ്‍സിലത്തെിയപ്പോള്‍ ഹര്‍ദിക് പട്ടേലിന്‍െറ പന്തില്‍ എല്‍.ബി.ഡബ്ള്യുവില്‍ പുറത്തായി. പിന്നീട് അഭിഷേക് നായര്‍ ഒറ്റയാള്‍ പോരാട്ടം നടത്തി. അഞ്ചു ഫോറും അഞ്ചു സിക്സും നേടി നായര്‍ 91 റണ്‍സെടുത്തു. മറ്റാര്‍ക്കും കാര്യമായി പിടിച്ചുനില്‍ക്കാനായില്ല. ഗുജറാത്തിനായി ചിന്തന്‍ ഗാജ ആറു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെ നാലാം ദിനം അവസാനിപ്പിച്ചതോടെ കന്നി രഞ്ജി കിരീടം കൈയിലൊതുക്കാമെന്ന പ്രതീക്ഷയിലാണ്. ആദ്യ ഇന്നിങ്സില്‍ ലീഡ് കണ്ടത്തെിയതിനാല്‍ കപ്പ് കൈവശപ്പെടുത്താന്‍ ഗുജറാത്തിന് സമനില മാത്രം മതിയാവും. എന്നാല്‍, മുംബൈ ബൗളര്‍മാര്‍ മികവ് പുറത്തെടുത്താല്‍ ലക്ഷ്യത്തിലത്തെുംമുമ്പെ ഗുജറാത്തിനെ എറിഞ്ഞിട്ട് 42ാം തവണയും രഞ്ജി ട്രോഫി ഷെല്‍ഫിലത്തെിക്കാം.

Tags:    
News Summary - ranji cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.