റാഞ്ചിയിൽ ഇന്ത്യ ​ജയത്തിനരികെ

റാഞ്ചി: ആസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യ പിടിമുറക്കുന്നു. രണ്ടാം ഇന്നിങ്​സിൽ 106 റൺസിന്​ നാല്​ വിക്കറ്റ്​ എന്ന നിലയിലാണ്​ ഒാസീസ്​.  ഇന്ത്യയുടെ ഒന്നാം ഇന്നിങ്​​ സ്​കോറിന്​ ഒപ്പമെത്തണമെങ്കിൽ ആസ്​ട്രേലിയക്ക്​ 46 റൺസ്​ കൂടി വേണം. ഇന്ത്യയുടെ ശക്​തമായ ബൗളിങ് ആക്രമണം എത്രത്തോളം ഒാസീസ്​ അതിജീവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മൽസരത്തി​െൻറ ഫലം.

മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ രവീന്ദ്ര ജഡേജയുടെ മാസ്​മരിക ബൗളിങ്ങാണ്​ ആസ്​ട്രേലിയെ തകർത്തത്​. ഇഷാന്ത്​ ശർമ്മ ഒരു വിക്കറ്റ്​ നേടി.  നേരത്തെ  ഒമ്പത്​ വിക്കറ്റിന്​​ 603 റൺസ്​ എന്ന നിലയിൽ ഇന്ത്യ ഒന്നാം ഇന്നിങ്​സ്​ ഡിക്ലയർ ചെയ്യുകായിരുന്നു. ചേതേശ്വർ പൂജാരയുടെയും വൃദ്ധിമാൻ സാഹയുടെയും ഇന്നിങ്​സുകളാണ്​ ഇന്ത്യക്ക്​ കൂറ്റൻ സ്​കോർ സമ്മാനിച്ചത്​. മറുപടി ബാറ്റിങിനിറങ്ങിയ ആസ്​ട്രേലിയക്ക്​ ജഡേജ തുടക്കത്തിൽ തന്നെ പ്രഹരമേൽപ്പിച്ചു.  

അഞ്ചാം ദിനം സ്​പിൻ ബോളിങ്ങിനെ തുണക്കുന്ന പിച്ചുകളാണ്​ ഇന്ത്യയിലേത്​. ഇതാണ്​ ഇന്ത്യക്ക്​ പ്രതീക്ഷ നൽകുന്ന ഘടകം. ജഡേജയും അശ്വിനും ഉൾപ്പെട്ട ഇന്ത്യൻ സ്​പിൻ നിര ശക്​തമാണ്. കളിയുടെ വരുന്ന സെഷനുകളിൽ കൂടുതൽ വിക്കറ്റുകൾ ഇന്ത്യ വീഴ്​ത്തിയാൽ  മൽസരത്തിൽ ആസ്​ട്രേലിയ വിയർക്കുമെന്നുറപ്പ്​.

Tags:    
News Summary - ranchi cricket test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.