രാമചന്ദ്ര ഗുഹ ബി.സി.സി.​െഎയിൽ നിന്ന്​ രാജിവെച്ചു

ന്യൂഡൽഹി: ബി.സി.സി.​െഎ ഇടക്കാല ഭരണസമിതിയിൽ നിന്ന്​ ചരിത്രകാരൻ രാമചന്ദ്ര ഗുഹ രാജിവെച്ചു. വ്യക്​തിപരമായ കാരണങ്ങളാലാണ്​ രാജിയെന്ന്​ രാമചന്ദ്ര ഗുഹ സുപ്രീംകോടതിയെ അറിയിച്ചു. ചുമതലകളിൽ നിന്ന്​ ഒഴിവാക്കണമെന്നും കോടതിയിൽ നൽകിയ അപേക്ഷയിൽ രാമചന്ദ്ര ഗുഹ ആവശ്യപ്പെട്ടു. അപേക്ഷ ജൂലൈ 14ന്​ കോടതി പരിഗണിക്കും. 

ബി.സി.സി.​െഎയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ലോധ പാനൽ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുമായി സുപ്രീംകോടതി നിയമിച്ച നാലംഗ കമിറ്റിയിലെ അംഗമാണ്​ രാമചന്ദ്ര ഗുഹ. മുൻ കൺട്രോളർ ആൻറ്​ ഒാഡിറ്റർ ജനറൽ വിനോദ്​ റായ്​ ചെയർമാനായുള്ള കമിറ്റിയിൽ രാമചന്ദ്രഗുഹയെ കൂടാതെ സാമ്പത്തിക വിദഗ്​ധൻ വിക്രം ലിമെയ്​, ഇന്ത്യൻ വനിതാ ക്രിക്കറ്റ്​​ ടീം മുൻ ക്യാപ്​റ്റൻ ദിയാന എഡുൽജി എന്നിവരാണ്​ അംഗങ്ങൾ​. 

ചാമ്പ്യൻസ്​ ട്രോഫി ടൂർണമ​െൻറിനിടെ ഇന്ത്യൻ ടീം കോച്ച്​ അനിൽ കുംബ്ലെയും ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുമായുണ്ടായ തർക്കമാണ്​ രാജിക്ക്​ പിന്നിലെന്നാണ്​ റിപ്പോർട്ട്​. എന്നാൽ ഒൗദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം സ്​ഥീരീകരിച്ചിട്ടില്ല. 
 

 


 

Tags:    
News Summary - Ramachandra Guha Steps Down as BCCI Administrator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT