ചെന്നൈ ബൗളിങ്​ ചൂടറിഞ്ഞ്​ രാജസ്ഥാൻ 152-7

ജയ്​പൂർ: ​െഎ.പി.എല്ലിൽ രാജസ്​ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർകിങ്​സിന്​ 152 റൺസ്​ വിജയലക്ഷ്യം. ബെൻ സ്​റ്റോക്​സ ്​ (28), ജോസ്​ ബട്​ലർ (23), വാലറ്റക്കാരൻ ശ്രേയസ്​ ഗോപാൽ (7 പന്തിൽ 19) എന്നിവരാണ്​ രാജസ്​ഥാൻ സ്​കോർ 150 കടക്കാൻ സഹായിച്ച ത്​. ചെന്നൈക്കായി ചഹർ, ശർദുൽ ഠാകുർ, രവീ​ന്ദ്ര ജദേജ എന്നിവർ രണ്ടും മിച്ചൽ സാൻഡ്​നർ ഒരുവിക്കറ്റും നേടി.


ടേ ാസ്​ നേടിയ ചെന്നൈ ക്യാപ്​റ്റൻ എം.എസ്​. ധോണി ബൗളിങ്​ ​െതരഞ്ഞെടുത്തു. രാജസ്​ഥാനായി ജോസ്​ ബട്​ലറും ക്യാപ്​റ്റൻ അജിൻക്യ രഹാനെയും ബൗണ്ടറികളുമായി തുടങ്ങിയപ്പോൾ രണ്ടോവറിൽ 25 റൺസ്​ സ്​കോർബോർഡിൽ. എന്നാൽ, ദീപക്​ ചഹറെത്തി രഹാനെയെ (14) വിക്കറ്റിനു മുന്നിൽ കുടുക്കി. ടീമിൽ തിരിച്ചെത്തിയ മലയാളിതാരം സഞ്​ജു സാംസൺ ഫോറടിച്ച്​ വരവറിയിച്ചു.

സഞ്​ജു എത്തിയതി​​​െൻറ ആവേശത്തിൽ ബട്​ലർ താകൂറിനെ തുടർച്ചയായി മൂന്നുതവണ അതിർത്തി കടത്തിയെങ്കിലും തൊട്ടടുത്ത പന്തിൽ അമ്പാട്ടി റായുഡുവിന്​ പിടികൊടുത്ത്​ മടങ്ങി. സഞ്​ജുവിനും (6) പിടിച്ചുനിൽക്കാനായില്ല. സാൻഡ്​നറുടെ പന്തിൽ സബ്​സ്​റ്റിറ്റ്യൂട്ട്​ ഷോറെക്ക്​ ക്യാച്ച്​. സഞ്​ജുവി​​​െൻറ പിന്നാലെ രാഹുൽ ത്രിപതി (10) സ്​റ്റീവൻ സ്​മിത്ത്​ (15), റിയാൻ പരാഗ്​ (16) എന്നിവർ കാര്യമായൊന്നും ചെയ്യാതെ പവിലിയനിൽ മടങ്ങിയെത്തി.

സ്​മിത്തിനെയും ത്രിപതിയെയും ജദേജയാണ്​ മടക്കിയത്​. ജദേജ ​െഎ.പിഎല്ലിൽ നൂറു വിക്കറ്റ്​ തികച്ചു. ആദ്യ അഞ്ചോവറിൽ 53 റൺ​െസടുത്ത രാജസ്​ഥാൻ പിന്നീട്​ 10 ഒാവറെടുത്താണ്​ അടുത്ത 50 റൺസെടുത്ത്​ സ്​​േകാർ നൂറിലെത്തിച്ചത്​. ടീമി​​​െൻറ ടോപ്​ സ്​കോററായ ബെൻ സ്​റ്റോക്​സ്​ ചഹറി​​​െൻറ പന്തിൽ കുറ്റിതെറിച്ച്​ മടങ്ങു​േമ്പാൾ ടീം സ്​കോർ 126-7. അവസാന ഒാവറിൽ രണ്ട്​ സിക്​സും ഒരു ഫോറും സഹിതം 18 റൺസ്​ അടിച്ചെടുത്ത ശ്രേയസ്​ ഗോപാലും (7 പന്തിൽ 19) ​േജാഫ്ര ആർച്ചറുമാണ്​ (13) ടീം സ്​കോർ 150ൽ എത്തിച്ചത്​.

Tags:    
News Summary - rajastan royals vs chennai-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT