ബാംഗ്ലൂർ: ഇന്ത്യയുടെ വന്മതിൽ രാഹുൽ ദ്രാവിഡ് ഇപ്പോൾ ഭാവിയിലേക്കുള്ള ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിനെ ഒരുക്കുന്ന തിരക്കിലാണ്. ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ കോച്ചായ അദ്ദേഹത്തിൻെറ ശിഷ്യന്മാരാണ് ടീം ഇന്ത്യക്കായി മിന്നും പ്രകടനം കാഴ്ചവെക്കുന്നത്.
പുതിയ കളിക്കാരെ തയ്യാറാക്കുന്നതിന് പിന്നിൽ ഒരു വലിയ ശക്തിയായി ദ്രാവിഡുണ്ട്. എന്നാൽ കരുൺ നായർ, ജയന്ത് യാദവ് തുടങ്ങിയവരുടെ വിജയത്തിന് ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി, ചീഫ് കോച്ച് അനിൽ കുംബ്ലെ എന്നിവർക്കാണ് ക്രെഡിറ്റെന്ന് ദ്രാവിഡ് പറയുന്നു.അവർ ദേശീയ തലത്തിൽ മികച്ച രീതിയിൽ കളിച്ചതിന് ക്രെഡിറ്റ് വിരാടിനും അനിലിനും മാത്രമാണ്.
കരുൺ നായർ ഡൽഹി ഡെയർ ഡെവിൾസ്, രാജസ്ഥാൻ റോയൽസ്, ഇന്ത്യ എ ടീം എന്നിവയിൽ നിന്നായി ദ്രാവിഡ് വളർത്തിക്കൊണ്ടു വന്ന ക്രിക്കറ്ററാണ്. തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി ട്രിപ്പിളിലേക്കെത്തിച്ച കരുണിനെ ദ്രാവിഡ് പുകഴ്ത്തി. ദേശീയ ടീമിനു വേണ്ടി ഗുണമേന്മയുള്ള താരങ്ങളെ ഇന്ത്യ 'എ' ടീമിൽ നിന്നും അണ്ടർ 19 ടീമുകളിൽ നിന്നും നിർമിച്ചെടുക്കലാണ് തന്റെ ജോലിയെന്ന് ദ്രാവിഡ് വ്യക്തമാക്കി. ദ്രാവിഡിൻെറ കീഴിലുള്ല ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം ലോകകപ്പ് നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.