പാകിസ്താന്‍ 281;  വിന്‍ഡീസ് ആറിന് 244

ഷാര്‍ജ: പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് ഒന്നാമിന്നിങ്സ് ലീഡിനരികെ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന്‍ ആദ്യ ഇന്നിങ്സില്‍ 281 റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ദിനം സ്റ്റമ്പെടുക്കവെ വിന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തു. 
95 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഓപണര്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റാണ് വിന്‍ഡീസ് തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. ആറു റണ്‍സുമായി ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറാണ് ഒപ്പം ക്രീസില്‍. നാലിന് 68 എന്ന നിലയില്‍ പതറിയ വിന്‍ഡീസിനെ റോസ്റ്റണ്‍ ചെയ്സ് (50), ഷെയ്ന്‍ ഡോവ്റിക് (47) എന്നിവരോടൊപ്പം പൊരുതിനിന്ന ബ്രാത്വെയ്റ്റാണ് കരകയറ്റിയത്. പാക് ബൗളര്‍മാരില്‍ മുഹമ്മദ് ആമിറും വഹാബ് റിയാസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 
നേരത്തേ സാമി അസ്ലം (74), യൂനുസ് ഖാന്‍ (51), ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് (53), സര്‍ഫ്രാസ് അഹ്മദ് (51) എന്നിവരുടെ ബാറ്റിങ്ങാണ് പാകിസ്താനെ 281ലത്തെിച്ചത്. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷു നാലും ഷാനണ്‍ ഗബ്രിയേല്‍ മൂന്നും അല്‍സാരി ജോസഫ് രണ്ടും വിക്കറ്റ് നേടി. 
Tags:    
News Summary - Pakistan vs West Indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.