അബൂദബി: പ്രതീക്ഷിച്ച തോല്‍വിയിലേക്ക് 46 ഓവറിന്‍െറ ദൂരമേ വെസ്റ്റിന്‍ഡീസിനുണ്ടായിരുന്നുള്ളൂ. ആറു വിക്കറ്റുമായി യാസിര്‍ ഷാ ഉറഞ്ഞുതുള്ളിയപ്പോള്‍ പാകിസ്താന് രണ്ടാം ടെസ്റ്റില്‍ 133 റണ്‍സിന്‍െറ ഉജ്ജ്വല വിജയവും പരമ്പര നേട്ടവും. 456 റണ്‍സിന്‍െറ വിജയലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ വെസ്റ്റിന്‍ഡീസ് 322 റണ്‍സിന് എല്ലാവരും പുറത്തായി. 95 റണ്‍സുമായി ജെര്‍മയില്‍ ബ്ളാക്വുഡ് നടത്തിയ ചെറുത്തുനില്‍പ് വിഫലമായി. സ്കോര്‍: പാകിസ്താന്‍ 452, 227 ഡിക്ളയേര്‍ഡ്. വെസ്റ്റിന്‍ഡീസ് 224, 322.നാല് വിക്കറ്റ് നഷ്ടത്തില്‍ 171 എന്ന നിലയില്‍ അഞ്ചാം ദിവസം കളി പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിന് തുടക്കത്തില്‍തന്നെ തിരിച്ചടിയേറ്റു. 20 റണ്‍സുമായി റോസ്റ്റണ്‍ ചേസ് പുറത്ത്. യാസിര്‍ ഷായുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് അഹമ്മദ് സ്റ്റംപ് ചെയ്താണ് ചേസ് പുറത്തായത്.
തുടര്‍ന്ന് ക്രീസിലത്തെിയ ഷാഹി ഹോപുമായി ചേര്‍ന്ന് 57 റണ്‍സിന്‍െറ കൂട്ടുകെട്ടുണ്ടാക്കിയ ബ്ളാക്വുഡ് സെഞ്ച്വറിയിലേക്ക് കുതിക്കവേ യാസിര്‍ ഷായുടെ പന്തില്‍ കുറ്റി തെറിച്ചു പുറത്തായി. ഹോപ് 41 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ 16 റണ്‍സും ദേവേന്ദ്ര ബിഷു 26 റണ്‍സുമായി കൂടാരമണഞ്ഞു. റണ്ണെടുക്കുന്നതിനു മുമ്പ് മിഗ്വല്‍ കമ്മിണ്‍സിന്‍െറ കുറ്റി തെറിപ്പിച്ച യാസിര്‍ ഷാ പാകിസ്താന് 133 റണ്‍സിന്‍െറ വിജയം സമ്മാനിച്ചു. രണ്ടിന്നിങ്സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ യാസിര്‍ ഷായാണ് മാന്‍ ഓഫ് ദ മാച്ച്. മൂന്നു മത്സരങ്ങളുടെ പരമ്പര 2-0ന് ഇതിനകം പാകിസ്താന്‍ സ്വന്തമാക്കി കഴിഞ്ഞു. മൂന്നാമത്തെ ടെസ്റ്റ് ഈ മാസം 30ന് ഷാര്‍ജയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.