????????? ??????? ????????? ???????? ??????? ??????????????????????? ?????? ???????????? ??????????????? ??????????????? ???? ?????? ??????

പാകിസ്താന് 49 റൺസ് ജയം; ​ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്ത്

ല​ണ്ട​ൻ: പാകിസ്താനോട് 49 റൺസിന് തോറ്റ് ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായി. പാകിസ്താ​െൻറ 308 റൺസിന് മറുപട ിയായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഒാവറിൽ 259/9 റൺസിൽ അവസാനിക്കുകയായിരുന്നു. പാക് ടീമിലേക്ക് മ​ട​ങ്ങി​യെ ​ത്തി​യ ഹാ​രി​സ് സു​ഹൈ​ൽ (89) വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങു​മാ​യി മു​ന്നി​ൽനി​ന്ന് ന​യി​ച്ച​തോടെയാണ് മി​ക​ച്ച സ്കോറിലെത്തിയത്.


ടോ​സ് നേ​ടി ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ത്ത പാ​ക് ടീ​മി​​െൻറ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ഇ​മാ​മു​ൽ​ഹ​ഖും (44) ഫ​ഖ​ർ സ​മാ​നും (44) ചേ​ർ​ന്ന് നൽകിയത്. ഇം​റാ​ൻ താ​ഹി​റി​ന് വി​ക്ക​റ്റ് സ​മ്മാ​നി​ച്ച ഇ​രു​വ​രും മ​ട​ങ്ങി​യ​തോ​ടെ ബാ​ബ​ർ അ​സം (69) പ​രി​ച​യസ​മ്പ​ന്ന​നാ​യ മു​ഹ​മ്മ​ദ് ഹ​ഫീ​സി​നെ (20) കൂ​ട്ടു​പി​ടി​ച്ച് സ്കോ​ർബോ​ർ​ഡു​യ​ർ​ത്തി. വി​ൻ​ഡീ​സി​നോ​ട് തോ​റ്റ ആ​ദ്യ മ​ത്സ​ര​ത്തി​നുശേ​ഷം അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ടംപി​ടി​ക്കാ​തെ പോ​യ ഹാ​രി​സ് സു​ഹൈ​ൽ തി​രി​ച്ചെ​ത്തി അ​ഞ്ചാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ​തോ​ടെ പാ​ക് സ്കോ​ർ 300 കടന്നു. ലു​ങ്കി എ​ൻ​ഗി​ഡി മൂ​ന്നും ഇം​റാ​ൻ താ​ഹി​ർ ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് സ്കോർബോർഡിൽ നാലു റൺസ് ചേർക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്്ടമായി. മുഹമ്മദ് ആമിറി​െൻറ ആദ്യ പന്തിൽ എൽ.ബിയിൽ കുടുങ്ങി ഹാഷിം ആംലയാണ് (2) മടങ്ങിയത്. തുടർന്ന് ഡികോക്കും (47) നായകൻ ഡുപ്ലിസിസും (63) ടീമിെന കരകയറ്റിയെങ്കിലും ശദാബ് ഖാൻ ഡികോക്കിനെ പുറത്താക്കി ആ കൂട്ടുകെട്ട് പൊളിച്ചു. ഡുപ്ലിസിസ് മുഹമ്മദ് ആമിറി​െൻറ രണ്ടാമത്തെ ഇരയായതോടെ ദക്ഷിണാഫ്രിക്കൻ ടീം പ്രതിരോധത്തിലായി. വാൻഡെർ ഡസനും (36) മില്ലറും (31) പെഹ്​ലുക്വായോയും (46*) ചെറുത്തുനിന്നെങ്കിലും 259 റൺസിൽ ഇന്നിങ്സ് അവസാനിച്ചു. ശദാബ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - pak bating against south africa -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT