ഹൈദരാബാദ്: ഇന്ത്യന്‍ ടീമംഗങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത് ആസ്ട്രേലിയക്കെതിരായ വന്‍ പരമ്പര മാത്രമാണെന്ന് നായകന്‍ വിരാട് കോഹ്ലി. ബംഗ്ളാദേശിനെതിരായ ഏക ടെസ്റ്റ് വിജയിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍. ഈ സീസണില്‍ ഇംഗ്ളണ്ടിനെതിരായ മത്സരങ്ങളായിരിക്കും ഏറ്റവും പ്രയാസകരമായതെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ ഞങ്ങള്‍ 4-0ന് വിജയിച്ചു. ഈ മികവ് ആസ്ട്രേലിയക്കെതിരെയും തുടരണം. ടീമംഗങ്ങളുടെ മനസ്സ് ഇപ്പോള്‍തന്നെ അതിലാണ് -കോഹ്ലി പറഞ്ഞു.
ബംഗ്ളാദേശിനെതിരെ ടീം നന്നായി കളിച്ചു. ബാറ്റ്സ്മാന്മാരുടെയും ബൗളര്‍മാരുടെയും പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതുതന്നെ. ഈ പ്രകടനം അടുത്ത പരമ്പരയിലും തുടര്‍ന്നാല്‍ ഓസീസിനെ പിടിച്ചുകെട്ടാനാവും. ആസ്ട്രേലിയ മികച്ച എതിരാളികളാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.