പുതിയ പരിശീലകൻ: തിരുമാനമായിട്ടില്ലെന്ന്​ ബി.സി.സി.​െഎ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീമി​​െൻറ പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ലെന്ന്​ ബി.സി.സി.​െഎ. നേരത്തെ രവിശാസ്​ത്രിയെ ഇന്ത്യൻ പരിശീലകനായി ബി.സി.സി.​െഎ നിയമിച്ചതായി വാർത്തകൾ വന്നിരുന്നു. ഇയൊരു പശ്​ചാത്തലത്തിലാണ്​ നിലപാട്​ വ്യക്​തമാക്കി സംഘടന രംഗ​ത്തെത്തിയിരിക്കുന്നത്​.

പുതിയ പരിശീലകനെ തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച്​ നിലവിൽ വരുന്ന വാർത്തകളെല്ലാം തെറ്റാ​െണന്ന്​ ബി.സി.സി.​െഎ ആക്​ടിങ്​ സെക്രട്ടറി അമിതാഭ്​ കാന്ത്​ അറിയിച്ചു. കോച്ചിനെ തെരഞ്ഞെടുക്കുന്നതിനായി രൂപീകരിച്ച സമിതി ഇതിനായുള്ള ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി. സച്ചിൻ തെൻഡുൽക്കർ, സൗരവ്​ ഗാംഗുലി, വി.വി.എസ്​ ലക്ഷ്​ൺ എന്നിവരുൾപ്പ​െട്ട സമിതിയാണ്​ പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്​.

അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ പശ്​ചാത്തലത്തിലാണ്​ ബി.സി.സി.​െഎ പുതിയ കോച്ചിനെ കണ്ടെത്താൻ തീരുമാനിച്ചത്​. വിരാട്​ കോഹ്​ലി​യുമായുള്ള അഭിപ്രായ ഭിന്നതകളാണ്​ കുംബ്ലെക്ക്​ പുറത്തേക്കുള്ള വഴി തുറന്നത്​. രവിശാസ്​ത്രി, വിരേന്ദ്രർ സെവാഗ്​ എന്നിവരാണ്​ ബി.സി.സി.​െഎയുടെ പരിഗണനയിലുള്ള പ്രധാനതാരങ്ങൾ.  

Tags:    
News Summary - No decision on new Team India coach-bcci

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT