പാ​കി​സ്​​താ​നെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന്​  എ​ട്ടു വി​ക്ക​റ്റ്​ ജ​യം

നെ​ൽ​സ​ൺ (ന്യൂ​സി​ല​ൻ​ഡ്): പാ​കി​സ്​​താ​നെ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും മ​ഴ​യെ​ത്തി​യ​പ്പോ​ൾ ഡെ​ക്​​വ​ർ​ത്ത്​ ലൂ​യി​സ്​ നി​യ​മ​പ്ര​കാ​രം ന്യൂ​സി​ല​ൻ​ഡി​ന്​ എ​ട്ടു വി​ക്ക​റ്റ്​ ജ​യം. ആ​ദ്യ മ​ത്സ​ര​ത്തി​ലും ​ഇ​ൗ ​നി​യ​മ​​​പ്ര​കാ​രം ന്യൂ​സി​ല​ൻ​ഡ്​ 61 റ​ൺ​സി​ന്​ വി​ജ​യി​ച്ചി​രു​ന്നു. ടോ​സ്​ നേ​ടി ആ​ദ്യം ബാ​റ്റു​ചെ​യ്​​ത പാ​കി​സ്​​താ​ൻ 246 റ​ൺ​സെ​ടു​ത്തു. ന്യൂ​സി​ല​ൻ​ഡി​​െൻറ മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​ടെ മ​ഴ​യെ​ത്തി​യ​തോ​ടെ െഡ​ക്​​വ​ർ​ത്ത്​ ലൂ​യി​സ്​ നി​യ​മ​പ്ര​കാ​രം വി​ജ​യ​ല​ക്ഷ്യം 25 ഒാ​വ​റി​ൽ 150 ആ​ക്കി നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

മാർട്ടിൻ ഗുപ്റ്റിലി​െൻറയും (86) റോസ് ടെയ്ലറുടെയും(45) ബാറ്റിങ് പ്രകടനത്തിൽ ഏഴു പന്തുകൾ ശേഷിക്കെ വിജയലക്ഷ്യം കുറിച്ചു. കോളിൻ മൺറോ (0), ക്യാപ്റ്റൻ കെയ്ൻ വില്യംസൺ(19) എന്നിവരുടെ വിക്കറ്റുകളാണ് കിവികൾക്ക് നഷ്ടമായത്. പാകിസ്താനുവേണ്ടി മുഹമ്മദ് ഹഫീസും (60) ഷാദാബ് ഖാനും (52) ഹസൻ അലിയും (51) തിളങ്ങി. ഇതോടെ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആതിഥേയർ 2-0ത്തിന് മുന്നിലെത്തി.
 
Tags:    
News Summary - New Zealand v Pakistan, 2nd ODI, Nelson -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT