ദുബൈ: ബാറ്റ്സ്മാൻമാർ ക്രീസിൽ തൊട്ടതിനുശേഷം കാൽ ഉയർത്തുേമ്പാൾ വിക്കറ്റ്കീപ്പർ ഞൊടിയിടയിൽ സ്റ്റംപ്ചെയ്യുന്നതും സിക്സ് ലൈനിനപ്പുറത്തേക്ക് ഉയർന്നുചാടി പന്ത് പിടിക്കുന്നതുമടക്കുമുള്ള ‘സാഹസികത’ക്ക് ക്രിക്കറ്റിൽ അവസാനമാകുന്നു. ക്രിക്കറ്റിലെ പരമ്പരാഗത നിയമങ്ങളിൽ സമൂലമാറ്റം െഎ.സി.സി അംഗീകരിച്ചതോടെ പുതിയ നിയമങ്ങൾ ഇനി ആരംഭിക്കാൻ പോകുന്ന എല്ലാ അന്താരാഷ്ട്ര മത്സരങ്ങൾക്കും ബാധകമാവും. ഇന്ത്യ-ആസ്ട്രേലിയ മത്സരങ്ങൾ ‘പഴയ നിയമത്തിൽ’ തന്നെ തുടരും. വ്യാഴാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ്, പാകിസ്താൻ-ശ്രീലങ്ക മത്സരങ്ങൾ പുതിയ നിയമമനുസരിച്ചായിരിക്കും.
സുപ്രധാന മാറ്റങ്ങൾ
•ഗ്രൗണ്ടിൽ അമ്പയറോടോ മറ്റു താരങ്ങളോടോ പ്രകോപനപരമായി പെരുമാറിയാൽ മത്സരത്തിൽനിന്നു പുറത്താക്കാനാവും.
•ബൗണ്ടറിയിൽ ക്യാച്ചുചെയ്യുേമ്പാൾ ഫീൽഡർ ലൈനിനു അകത്തായി വേണം.
•ക്രിക്കറ്റ് ബാറ്റുകളിലെ എഡ്ജുകളുടെ കനം 40ഉം ഡെപ്ത് 67ഉം മില്ലിമീറ്ററായിരിക്കണം.
• ഡി.ആർ.എസിൽ അമ്പയറുടെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ റിവ്യൂ നഷ്ടമാവില്ല.
• ടെസ്റ്റിൽ ഒരു ഇന്നിങ്സിലെ 80 ഒാവറിനുശേഷം ഡി.ആർ.എസ് അനുവദിക്കില്ല.
•ബാറ്റ്സ്മാൻമാർ ക്രീസ് സ്പർശിച്ച് പിന്നീട് ബാറ്റ് ഉയർത്തിയാലും ഒൗട്ടാവില്ല
• സ്റ്റംപിങ്ങിൽ കാൽകുത്തിയതിനുശേഷം വായുവിൽ ഉയർന്നാലും ഒൗട്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.