നെറ്റ്സിൽ പന്തെറിയാൻ ആളില്ല; ശർദുലും സൈനിയും ദക്ഷിണാഫ്രിക്കയിലേക്ക്

മുംബൈ: ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് നിലവാരമുള്ള പരിശീലനം ലഭിച്ചില്ലെന്ന പരാതിയുമായി ഇന്ത്യൻ ടീം മാനേജ്മെന്റ്. നെറ്റ്സിൽ പന്തെറിയാൻ നല്ല ബൗളറെ കിട്ടിയില്ലെന്ന് മാനേജ്മ​​െൻറ് പരാതിപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ മുംബൈ ഫാസ്റ്റ് ബൌളർ ശർദുൾ ഠാക്കൂർ, ഡൽഹി പേസർ നവീദിപ് സൈനി എന്നിവരെ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കാൻ തീരുമാനിച്ചു.

ജനുവരി 24 ന് ജൊഹാനസ്ബർഗിൽ നടക്കുന്ന ടെസ്റ്റിന് മുന്നോടിയായി ഇവർ ദക്ഷിണാഫ്രിക്കയിലെത്തും. പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്ത്യൻ സംഘം ഞായറാഴ്ച പരിശീലനം തുടങ്ങും. കേപ് ടൗണിലും സെഞ്ചൂറിയനിലുമായി നടന്ന ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 

ഇന്ത്യൻ ടീമിലേക്ക് വിളി കാത്തിരിക്കുന്നവരാണ് രണ്ട് പേരും. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ നടക്കുന്ന ഏകദിന മത്സരങ്ങൾക്കുള്ള ടീമിൽ ശർദുലിനെ ഉൾപെടുത്തിയിരുന്നു. ടീമിനൊപ്പം പരിശീലനം നടത്താൻ കഴിയുന്നത് ഇരുവർക്കും ഗുണമാകും. അപാര ഫോമിൽ കളിക്കുന്ന സൈനി കഴിഞ്ഞ രഞ്ജി സീസണിൽ 30 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - Net Bowlers In SA, Call Up Shardul And Navdeep Saini -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.