Posted On
date_range Updated On
date_range നദാൽ നയിച്ചു; സ്പെയിൻ ക്വാർട്ടറിൽ
പെർത്ത്: പലവട്ടം പതറിയിട്ടും വെറ്ററൻ കരുത്തിൽ കളി തിരിച്ചുപിടിച്ച് ലോക ഒന്നാം നമ്പർ താരം റാഫേൽ നദാൽ മുന്നിൽ നിന്നു നയിച്ചപ്പോൾ എ.ടി.പി കപ്പിൽ ജപ്പാനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ. രണ്ടു മണിക്കൂറിലേറെ നീണ്ട മത്സരത്തിൽ ജപ്പാെൻറ യോഷിഹിതോ നിഷിയോകയെയാണ് നദാൽ വീഴ്ത്തിയത്. സ്കോർ 7-6(4), 6-4.
നദാലിനു പുറമെ ബോറ്റിസ്റ്റ ആഗട്ട്, പാേബ്ലാ ബസ്റ്റ, ഫെലിസിയാനോ ലോപസ് തുടങ്ങിയവർ അണിനിരന്ന സ്പെയിനിനു മുന്നിൽ ജപ്പാന് കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ചാണ് സ്പെയിൻ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.