Posted On
date_range Updated On
date_range മുഷ്താഖ് അലി ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ദേവ്ദത്ത്
വിശാഖപട്ടണം: ഏകദിനമായാലും ട്വൻറി20 ആയാലും കർണാടകയുടെ മലയാളിതാരമായ ദേവ്ദത്ത് പടിക്കലിന് പുല്ലാണ്. നേരേത ്ത വിജയ് ഹസാരെ ട്രോഫിയിൽ ടോപ്സ്കോററായിരുന്ന എടപ്പാളുകാരൻ തിങ്കളാഴ്ച അരങ്ങേറ്റ സീസണിൽതന്നെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് സെഞ്ച്വറിയുമായി മിന്നിത്തിളങ്ങി. ആന്ധ്രക്കെതിരെ 60 പന്തിൽ 122 റൺസ് അടിച്ചുകൂട്ടിയ ദേവ്ദത്ത് കർണാടകയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഏഴ് സിക്സുകൾ പറത്തിയ 19കാരൻ 13 ബൗണ്ടറികൾ പായിച്ചു. കഴിഞ്ഞ മാസം നടന്ന ദേവ്ധർ ട്രേഫിയിൽ ഇന്ത്യ എ ടീം അംഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.