കൊച്ചി: മുഷ്താഖ് അലി ട്വന്‍റി 20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന 16 അംഗ സൗത് സോണ്‍ ടീമില്‍ മൂന്ന് മലയാളികള്‍ ഇടംനേടി. സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, വിഷ്ണു വിനോദ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. കര്‍ണാടക താരം ആര്‍. വിനയ്കുമാറിനെ ക്യാപ്റ്റനായും തമിഴ്നാട് താരം വിജയ് ശങ്കറിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തു. മുതിര്‍ന്ന താരം ദിനേശ് കാര്‍ത്തിക്കും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി 12ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്‍റിന് തുടക്കമാകും. നോര്‍ത് സോണിനെതിരെയാണ് ആദ്യ മത്സരം. സംസ്ഥാന മത്സരത്തില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെയാണ് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.