100 മീറ്ററിൽ പാണ്ഡ്യയെ തോൽപ്പിച്ച്​ ധോണി

മൊഹാലി: ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ ഏറ്റവും ശാരീരികക്ഷമതയുള്ള കളിക്കാരിലൊരാളാണ്​ മഹേന്ദ്ര സിങ്​ ധോണി. ഇക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്ന പ്രകടനമാണ്​ ധോണിയിൽ നിന്ന്​ ഇപ്പോൾ ഉണ്ടായിരിക്കുന്നത്​. ​മൊഹാലിയിൽ ഏകദിന മൽസരത്തിന്​ മുന്നോടിയായുള്ള പരിശീലനത്തിനിടെ  ധോണി സഹതാരം ഹർദിക്​ പാണ്ഡ്യയെ ഒാടി തോൽപ്പിച്ചതാണ്​ ഇപ്പോൾ ആരാധകർ ആഘോഷമാക്കുന്നത്​.

പരിശീലനത്തി​​​െൻറ ഭാഗമായി പാണ്ഡ്യയും ധോണിയും സാധാരണ പോലെ ഒാട്ടം തുടങ്ങുകയായിരുന്നു. എന്നാൽ ഒാട്ടത്തിനിടെ പാണ്ഡ്യ ​ധോണിയെ നോക്കി ചിരിച്ചതോടെ ഇതിനെ ഒരു മൽസരത്തി​​​െൻറ ആവേശം കൈവരികയും ഫോ​േട്ടാ ഫിനിഷിൽ​ ധോണി വിജയിക്കുകയുമായിരുന്നു. 

ധോണി എന്ന താരം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച്​ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന്​ തെളിയിക്കുന്ന സംഭവങ്ങളാണ്​ കഴിഞ്ഞ ദിവസം ഉണ്ടായത്​. ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞപ്പോഴും 65 റൺസോടെ ടീമിനെ മുന്നിൽ നിന്ന്​ നയിച്ചത്​ ധോണിയായിരുന്നു.

Tags:    
News Summary - MS Dhoni Beats Hardik Pandya, 12 Years His Junior, In 100-Metre Race-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.