ഹസിൻ ഷമിക്കെതിരായ രേഖകൾ ബി.സി.സി.​െഎ അന്വേഷണ സമിതിക്ക്​ നൽകി

ന്യൂഡൽഹി: ഇന്ത്യൻ പേസർ മുഹമ്മദ്​ ഷമിക്കെതിരായ ആരോപണങ്ങളെ സംബന്ധിച്ച രേഖകൾ ഭാര്യ ഹസിൻ ജഹാൻ ബി.സി.സി.​െഎ ഭരണ സമിതിക്ക്​ കൈമാറി. ഷമി അഴിമതി നടത്തിയെന്ന ആരോപണം സബന്ധിച്ച രേഖകളാണ്​ കേസ്​ അന്വേഷിക്കുന്ന വിനോദ്​ റായ്​ അധ്യക്ഷനായ സമിതിക്ക്​ കൈമാറിയതെന്ന്​ ഹസിൻ ജഹാ​​​െൻറ അഭിഭാഷകൻ സാക്കിർ ഹുസൈൻ അറിയിച്ചു. 

കൊൽക്കത്തയി​െല ലാൽബസാർ പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയുടെ വിവരങ്ങൾ, എഫ്​.​െഎ.ആറി​​​െൻറ കോപ്പി എന്നിവയും വിനോദ്​ റായിക്ക്​ അയച്ചിട്ടുണ്ടെന്ന്​ ഹസിൻ ജഹാ​​​െൻറ അഭിഭാഷൻ പറഞ്ഞു. 

ഇംഗ്ലണ്ടിലെ വ്യാപാരി മുഹമ്മദ്​ ഭായിയു​ടെ സ്വാധീനം മൂലം പാകിസ്​താനിയായ അലിഷ്​ബ എന്ന സ്​ത്രീയിൽ നിന്ന്​ പണം വാങ്ങി ഒത്തു കളിച്ചു​െവന്നാണ് ഹസിൻ ഷമിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം. 

കൂടാതെ ഗാർഹിക പീഡനത്തിനും ഷമി​െക്കതി​െര പരാതി നൽകിയിട്ടുണ്ട്​. ഷമിക്ക്​ നിരവധി സ്​ത്രീകളുമായും ബന്ധമുണ്ടെന്ന്​ ഹസിൻ ആരോപിച്ചിരുന്നു. ആരോപണങ്ങളെ തുടർന്ന്​ ഷമിയുമായുള്ള കരാർ ബി.സി.സി.​െഎ നിർത്തിവെച്ചിരിക്കുകയാണ്​. 

സ്​ത്രീകൾക്കെതിരായ അക്രമം, കൊലപാതക ശ്രമം, ബലാത്​സംഗം, ഭീഷണി തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം ഷമി​െക്കതിരെ ​െപാലീസ്​ കേസെടുത്തിട്ടുണ്ട്​. 

Tags:    
News Summary - Mohammed Shami’s wife sends documents related to her complaint to Vinod Rai -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT