Posted On
date_range Updated On
date_range ഭാര്യയുടെ വസ്ത്രധാരണം: വീണ്ടും മറുപടിയുമായി ഷമി
ഡല്‍ഹി: ഭാര്യയുടെ വസ്ത്രധാരണത്തെക്കുറിച്ച് മോശമായി സംസാരിച്ചവർക്ക് വീണ്ടും മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ് ഷമി. ഭാര്യക്കൊപ്പമുള്ള മറ്റൊരു ഫോട്ടോ കൂടി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരാധകര്‍ക്ക് നവവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് ഭാര്യക്കൊപ്പമുള്ള ഷമിയുടെ ചിത്രം. നേരത്തെ ഷമിയുടെ ഭാര്യ കൈയ്യില്ലാത്ത വസ്ത്രം ധരിച്ചതിനെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. ചിത്രത്തിനൊപ്പം ഭാര്യയോടുള്ള സ്‌നേഹ പ്രകടിപ്പിച്ചുള്ള വരികളും പോസ്റ്റ് ചെയ്തിട്ടുണ്ട്. മരുമകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നേരത്തേ ഷമിയുടെ പിതാവും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.