Posted On
date_range Updated On
date_range ഭാര്യ തട്ടമിട്ടില്ല; മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം
ന്യൂ ഡൽഹി: ഇർഫാൻ പത്താന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെയും സൈബര്‍ ആക്രമണം. മകളുടെ പിറന്നാള്‍ ആഘോഷിക്കുന്ന കുടുംബചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചടോയാണ് ഷമിക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. പിറന്നാള്‍ ആഘോഷവും ഭാര്യ തലമറക്കാത്തതും ഇസ്ലാമിക വിരുദ്ധമെന്ന് ആക്ഷേപിച്ചാണ് ഷമിക്കെതിരെ ഇവർ രംഗത്തെത്തിയത്.
കൈ മറക്കാത്ത രീതിയിലുള്ള ഭാര്യക്കൊപ്പമുള്ള ചിത്രമിട്ട ഷമിക്കെതിരെ നേരത്തെയും ഒാൺലൈൻ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇർഫാൻ പത്താൻ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഭാര്യ നെയിൽ പോളിഷ് ഉപയോഗിച്ചതിനെ എതിർത്ത് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയത്.
My princess Aairah's 2nd birthday celebration pic.twitter.com/JgNtZFJVqy
— Mohammed Shami (@MdShami11) July 18, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.