വിവാഹേതര ബന്ധമുണ്ടെന്ന്​ ഷമി സമ്മതിച്ചതായി റിപ്പോർട്ട്​

ന്യൂഡൽഹി: തനിക്ക്​ വിവാ​േഹതര ബന്ധമുണ്ടായിരുന്നെന്ന്​ ഇന്ത്യൻ ക്രിക്കറ്റ്​ താരം മുഹമ്മദ്​ ഷമി സമ്മതിച്ചതായി റിപ്പോർട്ട്​. ബി.സി.സി.​െഎയുടെ ചോദ്യം ചെയ്യലിനിടെ ഷമി ആരോപണങ്ങൾ സത്യമാണെന്ന്​ സമ്മതിച്ചതായി ഡി.എൻ.എ റിപ്പോർട്ട്​ ചെയ്​തു.

ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തി​​െൻറ ഭാഗമായി താരത്തെ ബി.സി.സി.​െഎയുടെ അഴിമതി വിരുദ്ധ സെൽ ചോദ്യം ചെയ്​തിരുന്നു. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന്​ കണ്ട്​ ഷമിയുമായുള്ള കരാർ ബി.സി.സി​.​െഎ പുതുക്കുകയായിരുന്നു.

ഭാര്യ ഹസിൻ ജഹാ​ൻ ആരോപിച്ചത്​ പ്രകാരം തനിക്ക്​ വിവാഹേതര ബന്ധമുള്ള കാര്യം താരം സമ്മതിക്കുകയായിരുന്നു.  ഇംഗ്ലണ്ടിൽ വ്യാപാരമുള്ള മുഹമ്മദ്​ എന്നയാളുമായി തനിക്ക്​ ബന്ധമുണ്ടായിരുന്നുവെന്ന്​ ഷമി ഭാര്യയോട്​ കള്ളം പറയുകയായിരുന്നുവെന്നും ദുബൈയിൽ സ്​ത്രീ സുഹൃത്തുക്കളുമായി ​ചെലവിടാനായിരുന്നു അങ്ങനെ പറ​ഞ്ഞതെന്നും ഡി.എൻ.എ റിപ്പോർട്ട് ചെയ്യുന്നു​. 

Tags:    
News Summary - Mohammed Shami admits extramarital affairs, retains Rs 3 crore BCCI contract-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.