Posted On
date_range Updated On
date_range പരിക്കുമാറി; ഇന്ത്യക്കെതിരെ ആമിർ കളിക്കും
ലണ്ടൻ: ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താൻ പേസ് ബൗളർ മുഹമ്മദ് ആമിർ കളിക്കും. പുറംവേദനയെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽനിന്നും പുറത്തിരുന്ന ആമിർ ഫിറ്റ്നസ് വീണ്ടെടുത്ത് വെള്ളിയാഴ്ച ടീമിനൊപ്പം പരിശീലനം നടത്തിയതായി കോച്ച് അസ്ഹർ മഹ്മൂദ് അറിയിച്ചു. ഗ്രൂപ് റൗണ്ടിലെ രണ്ട് മത്സരങ്ങളിൽ ആമിർ നന്നായി പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും വീഴ്ത്താൻ കഴിഞ്ഞില്ല. എന്നാൽ, ശ്രീലങ്കക്കെതിരായ നിർണായക മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.